തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ നിർണായക എൽഡിഎഫ് യോഗം ഇന്ന്. ഓരോ പാർട്ടികളും റിപ്പോർട്ട് അവതരിപ്പിക്കും. ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎമ്മും ഭരണവിരുദ്ധ വികാരമാണ് തിരിച്ചടിക്ക് കാരണമായതെന്ന് സിപിഐയും വിലയിരുത്തുന്നു.
ശബരിമല സ്വർണക്കൊള്ളയുണ്ടാക്കിയ ആഘാതം സംബന്ധിച്ചും മുന്നണിയിലെ പ്രധാന പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായമാണ്. ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ കേട്ട ശേഷമാകും മുന്നണി നേതൃത്വം പരാജയ കാരണമെന്തെന്ന് വിലയിരുത്തുക. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പ്രാഥമിക ചർച്ചയും ഇന്നത്തെ യോഗത്തിൽ നടന്നേക്കും.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും ഇന്ന് ചേരും. എൽഡിഎഫ് ജാഥകളും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമാണ് യോഗത്തിൻറെ മുഖ്യ അജണ്ട. എൽഡിഎഫിന്റെ വടക്കൻ മേഖല ജാഥയിൽ പാർട്ടി പ്രതിനിധിയായി രാജ്യസഭാംഗം പി പി സുനീറിനെയും മധ്യമേഖലാജാഥയിൽ പി സന്തോഷ് കുമാർ എംപിയെയും നിയോഗിക്കാനാണ് സെക്രട്ടറിയേറ്റ് യോഗത്തിലെ ധാരണ. വെള്ളാപ്പള്ളി നടേശനുമായി പരസ്യ ഏറ്റുമുട്ടൽ ഒഴിവാക്കാനും സെക്രട്ടറിയേറ്റിൽ ധാരണയായിരുന്നു.




