വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍കടലില്‍ രൂപംകൊണ്ട ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂന മര്‍ദ്ദമാകും. തുടര്‍ന്ന് ഒക്ടോബര്‍ 23 ഓടെ തീവ്ര ന്യുന മര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യത. സീസണിലെ ആദ്യ ചുഴലിക്കാറ്റായി മാറാനുള്ള സൂചനയും വിവിധ ഏജന്‍സികള്‍ നല്‍കുന്നു.
ആന്ധ്രാ തീരത്തിനും പശ്ചിമ ബംഗാള്‍ തീരത്തിനും ഇടയില്‍ ഒക്ടോബര്‍ 24നും 26നും ഇടയില്‍ കര തൊടാനുള്ള സാധ്യതയാണ് വിവിധ ഏജന്‍സികള്‍ നല്‍കുന്ന പ്രാഥമിക സൂചന. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ മുന്നറിയിപ്പുള്ളത് തിരുവനന്തപുരം ഇടുക്കി ജില്ലകളിലാണ്. കേരളതീരത്ത് കള്ളക്കടല്‍ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ തീരദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
ബംഗാള്‍ ഉള്‍കടലില്‍ രൂപംകൊണ്ട ചക്രവാതചുഴി ന്യൂന മര്‍ദ്ദമാകും; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
