കോഴിക്കാട്: മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുയര്‍ത്തിയ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ ഇടപെട്ടാണ് കെഎസ് ഹംസയ്‌ക്കെതിരെ നടപടിയെടുത്തിട്ടുളളത്. പാര്‍ട്ടിയുടെ എല്ലാ സ്ഥാനത്ത് നിന്നും കെ എസ് ഹംസയെ മാറ്റിനിര്‍ത്തി. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചിതിനല്ല, യോഗത്തില്‍ ആരൊക്കെയാണ് പങ്കെടുത്തത്, എന്തെല്ലാം കാര്യങ്ങളാണ് ചര്‍ച്ചയായത് എന്ന് മാധ്യമങ്ങളോട് പറഞ്ഞതിനാണ് സസ്പെന്‍ഷന്‍ എന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം.