കൊല്ലത്ത് സിപിഒയുടെ ബൈക്ക് കത്തിച്ചു; ഭീഷണിക്കത്തും കരിഓയിൽ പ്രയോഗവും!

കൊല്ലം: സിവില്‍ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ചു. സമീപത്ത് നിന്ന് ഭീഷണിക്കത്ത് കണ്ടെത്തി. അഞ്ചൽ സ്വദേശിയും ആറന്മുള സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുമായ വിവേകിന്റെ ബൈക്കാണ് അഗ്നിക്കിരയാക്കിയത്. ആസൂത്രിത അക്രമമെന്നാണ് സംശയം. സംസ്ഥാനത്ത് അധികാരത്തിലേറിയ യുഡിഎഫ് അനുകൂലികളുടേതെന്ന പേരിൽ, പൊലീസ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും എന്ന ധ്വനിയോടെയുള്ള ഭീഷണി കത്താണ് കത്തിച്ച ബൈക്കിനു സമീപത്തായി കണ്ടത്.

‘നീ സൂക്ഷിച്ചോ, നിൻ്റെ നാറിയ കഥകള്‍ ലോകം അറിയാന്‍ പോകുന്നു. നിന്റെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറാന്‍ കുറച്ചുനാളുകള്‍ മാത്രം. ഞങ്ങള്‍ ഭരണത്തില്‍ വരില്ലെന്ന് നീ വിചാരിച്ചോ.. നീ കുറച്ച് നാള്‍ ലീവെടുത്തതുള്‍പ്പെടെ നിന്റെ അടൂര്‍ ക്യാമ്പിലെ ഓരോ ചലനവും ഞങ്ങളറിയും. നീ ആ കോളേജിലിട്ട് ഞങ്ങടെ പിള്ളാരെ തൊട്ടത് ഞങ്ങള്‍ മറക്കില്ല’ – കത്തിലെ ഭീഷണികൾ ഇങ്ങനെ നീളുന്നു. വീടിന്റെ ഭിത്തിയില്‍ കരി ഓയിൽ ഒഴിച്ചും വികൃതമാക്കിയിട്ടുണ്ട്. പുനലൂര്‍ എഎസ്പി സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാകുമെന്നാണ് പൊലീസിൻ്റെ പ്രതീക്ഷ.

spot_img

Related news

മാരക ലഹരിയുമായി ഓട്ടോ ഡ്രൈവർ പിടിയിൽ; പ്രതി മുൻപും പല ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാൾ!

തൃശൂർ: കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എംഡിഎംഎ യുമായി ഒരാളെ...

കെഎസ്ആർടിസിയിൽ സൗജന്യ സ്ത്രീയാത്ര: ആശങ്കയിൽ യൂണിയനുകൾ

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ആശങ്കയുമായി യൂണിയനുകൾ...

ഓൺലൈൻ ഇന്റർവ്യൂവിൽ ചതിക്കുഴി! യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ വർക്കല സ്വദേശി കൊച്ചിയിൽ പിടിയിൽ

കൊച്ചി: ഓൺലൈനായി ജോലിക്കുളള അഭിമുഖം നടത്തുന്നതിനിടെ യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈവശപ്പെടുത്തി...

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ പിടിച്ചെടുത്തത് 6 കിലോയിലധികം കഞ്ചാവ്

കൊച്ചി നഗരത്തിൽ ലഹരിമരുന്ന് വ്യാപനം തടയാൻ പോലീസ് നടത്തുന്ന ശക്തമായ പരിശോധനകൾക്കിടെ...

മധു കൊലക്കേസ്: നിർണായക വിധി; ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു

അട്ടപ്പാടി മധുക്കൊലപാതക കേസിൽ ഒന്നാം പ്രതിയെ വെറുതെ വിട്ടു. ഒന്നാംപ്രതി ഹുസൈനെയാണ്...