രാജ്യത്ത് കോവിഡ് കേസ്23% വര്‍ധനവ് , സജീവ കേസുകള്‍ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 23 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനമാണ്. ഇന്നലെ 30 മരണങ്ങള്‍ രേഖപ്പെടുത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,902 സജീവ കേസുകളുടെ വര്‍ധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ സജീവ കേസുകള്‍ 99,602 ആയി ഉയര്‍ന്നു, ഇത് മൊത്തം കേസുകളുടെ 0.23 ശതമാനമാണ്. തമിഴ്നാട്ടില്‍ 748, ബംഗാളില്‍ 679, കര്‍ണാടകയില്‍ 630 സജീവ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഡല്‍ഹിയില്‍ സജീവ കേസുകളുടെ എണ്ണം 71 ആയി കുറഞ്ഞു.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.30 ശതമാനമാണ്. ഇന്നലെ 11,574 രോഗികള്‍ അണുബാധയില്‍ നിന്ന് സുഖം പ്രാപിച്ചു. ഇതില്‍ 3,566 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 2,814 പേര്‍ കേരളത്തില്‍ നിന്നും 941 പേര്‍ ഡല്‍ഹിയില്‍ നിന്നുമാണ്. ഹരിയാനയില്‍ 664 പേരും യുപിയില്‍ 651 പേരും കൊവിഡില്‍ നിന്നും മുക്തി നേടി. രാജ്യത്ത് ഇതുവരെ 4,28,08,666 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്.

spot_img

Related news

ശനിയാഴ്ച ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; പൊതു മേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടും

രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ശനിയാഴ്ച്ച പണിമുടക്കുന്ന സാഹചര്യത്തില്‍ പൊതു മേഖലാ ബാങ്കുകളുടെ...

‘ഒറ്റപ്പെണ്‍കുട്ടി’ സ്‌കോളര്‍ഷിപ്പ് : നവംബര്‍ 30 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഒറ്റപ്പെണ്‍കുട്ടികള്‍ക്കായുള്ള മെറിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സമയപരിധി നവംബര്‍ 30...

നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കാനുള്ള പ്രധാന നടപടികളില്‍ ഒന്നാണെന്ന അവകാശവാദം ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കാനുള്ള പ്രധാന നടപടികളില്‍ ഒന്നാണെന്ന അവകാശവാദം...

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

അഹമ്മദാബാദ്: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...

രാജ്യത്തെ ടിവി ചാനലുകള്‍ ദിവസവും 30 മിനുട്ട് ദേശീയ താല്‍പ്പര്യമുള്ള പരിപാടി കാണിക്കണം; നിര്‍ദേശവുമായി കേന്ദം

ദില്ലി: രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ക്കുള്ള അപ്‌ലിങ്ക്, ഡൗണ്‍ലിങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2022ന് കേന്ദ്രമന്ത്രിസഭ...

LEAVE A REPLY

Please enter your comment!
Please enter your name here