വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന് 39 രൂപയാണ് ഞായറാഴ്ചമുതല്‍ വര്‍ധിപ്പിച്ചത്. ഇതോടെ സിലിന്‍ഡറിന് ഡല്‍ഹിയിലെ വില 1691.50 രൂപയായി. നേരത്തെ ജൂണിലും ജൂലൈയിലും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് വിലകുറച്ചിരുന്നു. ജൂണില്‍ 69.50 രൂപയും ജൂലായില്‍ 30 രൂപയുമായിരുന്നു കുറച്ചത്. പിന്നാലെ, ഓഗസ്റ്റില്‍ 8.50 രൂപ വര്‍ധിപ്പിച്ചു.