രാഹുലിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ്; നടപടി സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ് കെപിസിസി പ്രസിഡന്റിന് നിര്‍ദ്ദേശം നല്‍കി

ലൈംഗികപീഡന-ഭ്രൂണഹത്യാ കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പുറത്താക്കാന്‍ കോണ്‍ഗ്രസ്. രാഹുലിന് എതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ് കെപിസിസി പ്രസിഡന്റിന് നിര്‍ദ്ദേശം നല്‍കി. ഇന്ന് തന്നെ രാഹുലിനെതിരെ നടപടിയെടുത്തേക്കുമെന്നാണ് സൂചന.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് നിര്‍ദ്ദേശം നല്‍കിയത്. പാര്‍ട്ടിയാണ് വലുത്, പാര്‍ട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനം ഉണ്ടാകണം എന്നാണ് നിര്‍ദേശം. പ്രധാന നേതാക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷം നടപടി പ്രഖ്യാപിക്കാനും വ്യക്തമാക്കിയിട്ടുണ്ട്.

പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും കെ മുരളീധരന്‍ തുറന്നടിച്ചു. മതില്‍ ചാടാന്‍ അല്ല പാര്‍ട്ടി ചുമതലയേല്‍പ്പിച്ചതെന്നും കെ മുരളീധരന്റെ പ്രതികരണം.

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ദീപ്തി മേരി വര്‍ഗീസും രംഗത്തെത്തി. നേരത്തെ തന്നെ ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണെന്നും മറ്റു പാര്‍ട്ടിക്കാരെപോലെ ആരെയും കോണ്‍ഗ്രസ് സംരക്ഷിക്കില്ല – അവര്‍ വ്യക്തമാക്കി.

വിഷയത്തില്‍ പാര്‍ട്ടിയുടെ തീരുമാനം ആണ് തന്റേതുമെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. എന്റെ അടുപ്പം പാര്‍ട്ടി തീരുമാനത്തെ ബാധിച്ചിട്ടില്ല. നിയമപരമായ കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടില്ല – അദ്ദേഹം പറഞ്ഞു.

spot_img

Related news

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്‌ഐടിക്ക് ഒരു മാസം കൂടി സമയം അനുവദിച്ചു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണം സംഘത്തിന് ഒരു മാസം കൂടി...

രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി പൊലീസ് റിപ്പോര്‍ട്ട്; മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ വാദം തുടങ്ങി

തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് റിപ്പോര്‍ട്ടിൽ ഗുരുതര പരാമര്‍ശങ്ങള്‍....

വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്; സംസ്ഥാനത്ത് 2 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

വിദേശരാജ്യങ്ങളില്‍ ജോലി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്....

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളിലെ സ്ഥാനാർഥി ക്രമീകരണം ഇന്ന് മുതൽ

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട സജ്ജീകരണത്തിലേക്ക് കടന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ....