കോൺഗ്രസ് നേതാവിനെ കടയിൽ കയറി പാലക്കാട് സിപിഐഎം നേതാക്കൾ മർദ്ദിച്ചതായി പരാതി

പാലക്കാട് സിപിഐഎം നേതാക്കൾ കടയിൽ കയറി മർദ്ദിച്ചതായി പരാതി. കോൺഗ്രസ് പ്രവർത്തകനായ സുജിത്ത് ചന്ദ്രനെയാണ് ക്രൂരമായി മർദ്ദിച്ചത്. പാലക്കാട് പെരിങ്ങോട്ടുകുർശ്ശിയിൽ ആണ് സംഭവം. സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആയിരുന്നു മർദ്ദനം. സിപിഐഎം ലോക്കൽ സെക്രട്ടറി സതീഷ്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത എന്നിവർ ഉൾപെടെ ഉള്ള സംഘമാണ് മർദ്ദിച്ചത്. സംഭവത്തിൻ്റെ സിസിടീവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

സിപിഐഎം കുഴൽമന്ദം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിതയും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാതിയിൽ കത്തയച്ചത് സുജിത്ത് ചന്ദ്രനാണെന്ന് ആരോപിച്ചാണ് മർദ്ദനം നടന്നത്. സതീഷ്, സജിത ഉൾപ്പെടെ 6 പേർക്കെതിരെ കോട്ടായി പൊലീസ് കേസെടുത്തിട്ടുണ്ട്. സിപിഐഎം പ്രവർത്തകരായതിനാൽ പൊലീസ് കേസിൽ നിസ്സാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് സുജിത്ത് ചന്ദ്രൻ ആരോപിക്കുന്നു. വിഷയത്തിൽ കൂടുതൽ കർശന നടപടി ആവശ്യപ്പെട്ട് സുജിത്ത് ചന്ദ്രൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.

spot_img

Related news

ഒമാനിൽ നിന്നും ഫ്ലൈറ്റിൽ കോയമ്പത്തൂരിലേക്ക്, കെഎസ്ആ‍ർടിസി ബസിൽ പാലക്കാടേക്ക്; രാസലഹരി കടത്തുന്ന മുഖ്യപ്രതി പിടിയിൽ

പാലക്കാട്: ഒമാനിൽ നിന്നും കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. പാലക്കാട്...

പേരാമ്പ്ര സംഘർഷങ്ങൾക്ക് ശേഷം; എം പി ഷാഫി പറമ്പിലിന്റെ ആദ്യ വാർത്താസമ്മേളനം നാളെ

ഷാഫി പറമ്പിൽ എംപിയുടെ വാർത്താ സമ്മേളനം നാളെ നടക്കും. പേരാമ്പ്ര സംഘർഷങ്ങൾക്ക്...

വിദ്യാഭ്യാസം കാവിവൽക്കരിക്കപ്പെടും; മതേതരത്വത്തിന് ഭീഷണി; പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത

കോഴിക്കോട്: സമസ്ത പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ രംഗത്ത്. സമസ്ത...

ബാലരാമപുരത്ത് കുട്ടിയെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസ്: ഹരികുമാർ ഒന്നാം പ്രതി; ശ്രീതു രണ്ടാം പ്രതി; കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് കുട്ടിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം...