ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില തുടർച്ചയായി വർധിക്കുകയാണ്. അതിനിടയിലാണ് രാജ്യത്ത് സി.എൻ.ജി വിലയും വർധിപ്പിച്ചത്. ഒരു കിലോക്ക് എട്ട് രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 72 രൂപയുണ്ടായിരുന്ന സി.എൻജി.ക്ക് ഇനി 80 രൂപ നൽകേണ്ടിവരും. മറ്റ് ജില്ലകളിൽ 83 രൂപവരെ വില ഉയരനാണ് സാധ്യത.
രണ്ടാഴ്ചക്കിടെ ഇന്ധന വിലയിൽ പതിനൊന്ന് തവണയാണ് വില വർധനവുണ്ടായത്. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ച കൊണ്ട് പെട്രോളിന് ആറ് രൂപ 97 പൈസയാണ് കൂടിയത്. ഡീസലിന് കൂട്ടിയത് ആറ് രൂപ 70 പൈസയുമാണ്.