യാത്രയിൽ കൂടുതൽ പൊലീസ് വാഹനങ്ങൾ വിന്യസിച്ചതിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി; എസ്‌കോർട്ട് വാഹനങ്ങൾ പിൻവലിച്ചു

തിരുവനന്തപുരം: യാത്രയ്ക്കിടെ കൂടുതൽ പൊലീസ് വാഹനങ്ങൾ വിന്യസിച്ചതിൽ പൊലീസിനോട് അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരം ഡിസിപിയോടാണ് മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.

പൈലറ്റ് വാഹനങ്ങളുടെ എണ്ണം കൂട്ടരുതെന്ന് മുഖ്യമന്ത്രി പൊലീസിന് കർശന നിർദേശം നൽകി. അധികമായി വിന്യസിച്ച വാഹനങ്ങൾ പിന്നീട് തിരിച്ചയച്ചു.

മുഖ്യമന്ത്രിയായതിന് പിന്നാലെ മുൻകാലങ്ങളിലേതുപോലെ നിരവധി എസ്‌കോർട്ട്, പൈലറ്റ് വാഹനങ്ങൾ വേണ്ടെന്ന നിലപാട് വി.ഡി. സതീശൻ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി യാത്രകളിൽ വാഹനങ്ങളുടെ എണ്ണം കുറച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയിരുന്നത്.

എന്നാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ യുവമോർച്ച പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. ഇന്ന് പതിവിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ അകമ്പടി വാഹനങ്ങളാണ് വിന്യസിച്ചത്.

തിരുവനന്തപുരം നഗരത്തിൽ മുഖ്യമന്ത്രി പ്രവേശിക്കുമ്പോൾ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് യുവമോർച്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ അർധരാത്രിക്ക് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ക്ലിഫ് ഹൗസിലേക്കുള്ള യാത്രയ്ക്കിടെ ചാക്കയിൽ വച്ച് മുഖ്യമന്ത്രിക്കെതിരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവും നടത്തിയിരുന്നു.

ഇന്നും കാര്യമായ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് സുരക്ഷ വർധിപ്പിച്ചത്. എന്നാൽ അധികമായി പൈലറ്റ് വാഹനങ്ങൾ വിന്യസിച്ചതിനെ മുഖ്യമന്ത്രി എതിർത്തതോടെ അവ പിന്നീട് പിൻവലിക്കുകയായിരുന്നു.

spot_img

Related news

മദ്യപിച്ച് ഡ്രൈവിങ്; അശ്വന്ത് കോക്കിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും; ഥാറിൽ എയർഗണ്ണും പെല്ലറ്റുകളും

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ പിടിയിലായ സിനിമാ വ്ലോഗർ അശ്വന്ത് കോക്കിന്റെ...

വെള്ളത്തൊട്ടിയിൽ സഹോദരങ്ങളുടെ മരണം: കൊലപാതകമെന്ന് പൊലീസ് നിഗമനം; അമ്മ പൊലീസ് കസ്റ്റഡിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സഹോദരങ്ങളായ കുട്ടികളുടെ മരണം കൊലപാതകമെന്ന്...

മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ്: നിർമാണ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം

കൊച്ചി: മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് സമുച്ചയത്തിലെ നിർമാണ ക്രമക്കേടുകളിൽ...

മട്ടന്നൂരിൽ എംഡിഎംഎയുമായി രണ്ട് ഡോക്ടർമാർ അറസ്റ്റിൽ

കണ്ണൂർ: മട്ടന്നൂരിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട്...

സംസ്ഥാനത്ത് പനി കേസുകളിൽ കുത്തനെ വർധന; ഈ മാസം ഇൻഫ്ലുവൻസ ബാധിച്ച് 20 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകളിൽ കുത്തനെ വർധന. ഈ മാസം ഇതുവരെ...