ചാലിയാറില്‍ തിരച്ചില്‍; ഉരുള്‍പൊട്ടല്‍ മേഖലയില്‍ ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സംഘം ഇന്നെത്തും

കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു. എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, വനം വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് തിരച്ചില്‍.

60 അംഗ സംഘമാണ് ചാലിയാറില്‍ തിരച്ചില്‍ നടത്തുക. വൈദഗ്ധ്യം ആവശ്യമായതിനാല്‍ ചാലിയാര്‍ പുഴയിലെ തിരച്ചിലിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിട്ടില്ല.

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകളില്‍ പരിശോധനയ്ക്കായി ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സംഘം ഇന്നെത്തും. ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധനയ്ക്കായി വയനാട് എത്തുന്നത്. പുനരധിവാസത്തിന് പരിഗണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും.

spot_img

Related news

എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ

മലപ്പുറം: എംപോക്‌സ് സ്ഥിരീകരിച്ച യുവാവുമായി നേരിട്ട് സമ്പർക്കമുള്ള 23 പേർ നിരീക്ഷണത്തിൽ....

‘ശരിയുടെ പാതയിലാണെങ്കില്‍ എന്തിന് ഭയപെടണം?’: എസ് ശശിധരന്‍ ഐപിഎസ്

മലപ്പുറം: അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ താത്പര്യപെടുന്ന ആളാണ് താനെന്ന് മലപ്പുറം എസ്...

വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്ന് കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മങ്കട പള്ളിപ്പുറം...

മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി സഞ്ജു സാംസണ്‍

മലപ്പുറം: സൂപ്പര്‍ ലീഗ് കേരളാ ക്ലബ്ബായ മലപ്പുറം എഫ്.സി.യുടെ സഹ ഉടമയായി...

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...