സിസിടിവി ക്യാമറയിൽ തോർത്തിട്ടു; വീട്ടിൽ ആരുമില്ലാത്ത നേരം നോക്കി 27 പവൻ കവർന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകര നെടിയാംകോട് വീട് കുത്തിത്തുറന്ന് വൻ കവർച്ച. 27 പവനും 30,000 രൂപയുമാണ് മോഷണം പോയത്. സിസിടിവി തകർത്തും തോർത്ത് കൊണ്ട് മൂടിയുമാണ് കവർച്ച നടത്തിയത്. പാറശ്ശാല പൊലീസ് അന്വേഷണം തുടങ്ങി.

നെയ്യാറ്റിൻകര നെടിയാംകോട് സ്വദേശി ഷാജു സാമുവലിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഷാജുവും കുടുംബവും മകളുടെ വീട്ടിലായിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഇവർ മോഷണം നടന്നത് അറിയുന്നത്. റൂമിലെയും അലമാരിയിലെയും സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് 27 പവനും 30,000 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി. ഉടൻ പാറശ്ശാല പൊലീസിനെ വിവരമറിയിച്ചു

വീട്ടിൽ സിസിടിവി ഉണ്ടായിരുന്നത് തിരിച്ചറിഞ്ഞ മോഷ്ടാക്കൾ സിസിടിവികളിൽ ചിലത് തകർക്കുകയും ചിലത് തോർത്ത് ഉപയോഗിച്ച് മുടിക്കെട്ടിയതിന് ശേഷമാണ് മോഷണം നടത്തിയത്. പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_img

Related news

എളമക്കരയിൽ കൊല്ലപ്പെട്ട പെൺകുട്ടി നേരിട്ടത് കൊടും പീഡനം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ

കൊച്ചി എളമക്കരയില്‍ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന...

അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന്; എസ്‌ഐആറിലെ ഹിയറിങ് ഇന്നത്തോടെ അവസാനിക്കും

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയാകുന്നു....

അഞ്ചുപേരിലൂടെ ആലിൻ ഇനി ജീവിക്കും; സംസ്‌കാരം നാളെ

തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അഞ്ച് പേർക്ക് അവയവങ്ങൾ ദാനം ചെയ്ത...

ജോലി കഴിഞ്ഞ് മടങ്ങവെ കാട്ടുപന്നി പാഞ്ഞടുത്തു; പുനലൂരിൽ തൊഴിലാളി മരിച്ചു

കൊല്ലം: പുനലൂരിൽ കാട്ടു പന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. പുനലൂർ ചാലിയക്കര...

അമ്മേ ബിഗ് സല്യൂട്ട്! നിയമലംഘകനെ വിറപ്പിച്ച പ്രഭാവതിക്ക് മന്ത്രി ഗണേഷ് കുമാറിന്റെ അഭിനന്ദനം; സ്കൂട്ടർ യാത്രികനെതിരെ എംവിഡി നടപടി

കോഴിക്കോട് ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്....