ഡൽഹിയിൽ 5 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തി. ഇഷ്ടിക യും കത്തിയും ഉപയോഗിച്ചാണ് കൊല നടത്തിയത്. ഡൽഹി നരേലയിലാണ് സംഭവം. പിതാവിന്റെ മുൻ ഡ്രൈവർ നിതു ആണ് കൊല നടത്തിയത്. പ്രതികാര കൊലപാതകമെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുന്നതായി പൊലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം 3.30 ഓടെ നരേല ഇൻഡസ്ട്രിയൽ ഏരിയ പോലീസ് സ്റ്റേഷനിൽ കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചുകൊണ്ട് ഒരു കോൾ ലഭിച്ചതായും പിന്നീട് നിതു താമസിച്ചിരുന്ന പൂട്ടിയിട്ട മുറിയിൽ നിന്നും കുട്ടിയെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയതായും പൊലീസ് പറയുന്നു. നിതു ഒളിവിലാണ്.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. പൂട്ട് പൊട്ടിച്ച നിലയിലായിരുന്നു. തലയിൽ നിന്നും കഴുത്തിൽ നിന്നും രക്തം വാർന്ന നിലയിൽ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതും കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് ഒരു കത്തിയും ഇഷ്ടികയും കണ്ടെത്തി. കുട്ടിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.