‘പൊങ്കാലയ്ക്കിടെ മുസ്‌ലിങ്ങളുടെ കാര്യം പറഞ്ഞെന്ന് ബിജെപി വർഗീയ പ്രചാരണം നടത്തി’; കടകംപള്ളി സുരേന്ദ്രൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി തന്നെക്കുറിച്ച് വർഗീയ പ്രചാരണം നടത്തിയെന്ന് കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. കരിക്കകം ദേവി കസ്ത്രത്തിലെ പൊങ്കാല മഹോത്സവത്തിനിടയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ബിജെപി അത്തരത്തിൽ ചെയ്തത് എന്നും കടകംപള്ളി ‘കോഫി വിത്ത് അരുണി’ൽ പറഞ്ഞു. തന്റെ ശബ്ദം അനുകരിച്ചുകൊണ്ടാണ് ബിജെപി ഇത് ചെയ്തത് എന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കരിക്കകം ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനിടെയായിരുന്നു സംഭവം. യുഡിഎഫ് സ്ഥാനാർഥിയായ ശരത് ചന്ദ്ര പ്രസാദിനോട് സംസാരിക്കുകയായിരുന്നു താൻ. ഇതിനിടയിൽ താൻ തിരിയുന്നതും അദ്ദേഹത്തോട് സംസാരിക്കുന്നതുമായ ദൃശ്യങ്ങൾ വെച്ചുകൊണ്ട് ബിജെപി വർഗീയ പ്രചാരണം നടത്തി. തന്റെ ശബ്ദം അനുകരിച്ചുകൊണ്ട്, ഇഫ്താർ പാർട്ടി ശ്രദ്ധിക്കണേ എന്ന് പറയുന്ന തരത്തിലായിരുന്നു വർഗീയ പ്രചാരണം. തന്നെ അറിയാവുന്ന ആളുകളാണ് ഇത് ചെയ്തത് എന്നും തന്നെയും കുടുംബത്തെയും അത് വേദനിപ്പിച്ചെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. താൻ എപ്പോഴും ഇഫ്താർ ആഘോഷിക്കുക പാവപ്പെട്ട മുസ്‌ലിം കുടുംബങ്ങൾക്കൊപ്പമാണ് എന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കഴക്കൂട്ടത്ത് താൻ വിജയിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ പ്രചാരണമായിരുന്നില്ല ബിജെപിയും കോൺഗ്രസും നടത്തിയത്. ഇരുവരും ആലോചിച്ച് ചെയ്ത പ്രചാരണങ്ങളാണ് ഉണ്ടായിരുന്നത്. സ്വർണക്കൊള്ള അടക്കം പ്രചാരണായുധമാക്കിയാണ് ഇരുവരും മുന്നോട്ടുപോയത്. തന്ത്രിയെ അറസ്റ്റ് ചെയ്തതിന് തന്റെ വീട്ടിലേക്ക് മുരളീധരൻ മാർച്ച് നടത്തി. ആ അറസ്റ്റ് ബിജെപിയെ വല്ലാതെ പൊള്ളിച്ചു. ബിജെപിയുടെ അടുത്ത ആളാണ് തന്ത്രി എന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഒരാൾ പോലും തന്നോട് ശബരിമലയെക്കുറിച്ച് സംസാരിച്ചിട്ടില്ല എന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അന്വേഷണത്തെക്കുറിച്ച് ആർക്കും ഒന്നും പറയാനില്ല.

ഹൈക്കോടതിയാണ് അന്വേഷണം നടത്തുന്നത് എന്നതുകൊണ്ടായിരിക്കാം ജനങ്ങൾക്ക് വിശ്വാസം വന്നത്. അന്വേഷണം നന്നായി നടക്കുമ്പോൾ തന്നെ അതിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും അത് ജനങ്ങൾക്ക് മനസിലായി എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ വോട്ടുകൾ അടക്കം തനിക്ക് ലഭിച്ചു എന്നും കടകംപള്ളി കൂട്ടിച്ചേർത്തു.

spot_img

Related news

അതൊരിക്കലും അപകടമരണമല്ല; ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; കടക്കാരനെ സംശയം

ഒറ്റപ്പാലം: ചിക്കമഗളൂരുവിൽ മരിച്ച വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പതിനഞ്ചുകാരി ശ്രീനന്ദയുടേത്...

വസതിയിൽ നിന്ന് ‘കണക്കിൽപ്പെടാത്ത പണം’; ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതിൽ അന്വേഷണം നേരിട്ട ജസ്റ്റിസ് യശ്വന്ത്...

ഇത് 21-ാം നൂറ്റാണ്ടിലെ കേരളമാണ്, വിവരമുള്ള മലയാളികളാണ്; സാബു എം ജേക്കബിനെതിരെ സോഹൻ സീനുലാൽ

കൊച്ചി: ട്വന്റി 20 സ്ഥാപകന്‍ സാബു എം ജേക്കബിനെതിരെ വിമർശനവുമായി നടന്‍...

ഫണ്ടിനെ ഓർത്ത് കരയേണ്ട, കട്ടവരെ നോക്കിയാൽ മതി…. മാധ്യമപ്രവർത്തകർക്ക് നേരെ ചൂടായി സണ്ണി ജോസഫ്

വയനാട് ഫണ്ട് വിവാദം യുഡിഎഫിന് ഗുണം ചെയ്തെന്നും തിരഞ്ഞെടുപ്പിൽ നൂറ് സീറ്റുകൾ...

സംവിധായകൻ രഞ്ജിത്തിന് ജാമ്യം; ഉപാധികളോടെ പുറത്തേക്ക്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡീഷ്യല്‍...