ഈ വര്‍ഷത്തെ ബിഗ് സ്‌ക്രീന്‍ അവാര്‍ഡ് പിന്നണി ഗായകന്‍ അതുല്‍ നറുകരയ്ക്ക്. ന്യൂ സെന്‍സേഷണല്‍ സിങ്ങര്‍ വിഭാഗത്തിലാണ് പുരസ്‌കാരം. ഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.
പൃഥ്വിരാജിന്റെ കടുവ എന്ന സിനിമയിലെ ‘പാലാ പള്ളി തിരുപ്പള്ളി’ എന്നു തുടങ്ങുന്ന പാട്ട് ഹിറ്റായിരുന്നു. അതുല്‍ നറുകരയുടെ നേതൃത്വത്തിലുള്ള മഞ്ചേരി നറുകരയിലെ സോള്‍ ഓഫ് ഫോക്ക് സംഘമാണ് പാട്ട് പാടി അഭിനയിച്ചത്. അതുല്‍ നിലവില്‍ കലിക്കറ്റ് സര്‍വകലാശാലയിലെ ഫോക്ക്‌ലോര്‍ വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ഥിയാണ്. 2019ല്‍ കേരള ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡും 2020ല്‍ കലാഭവന്‍ മണി ഓടപ്പഴം പുരസ്‌കാരവും നേടി. പുത്തന്‍കളത്തില്‍ വേലായുധന്റെയും ശ്രീജയുടെയും മകനാണ്.