എസ്എസ്എല്‍സി പരീക്ഷയ്ക്ക് തുടക്കം

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 4,26,999 വിദ്യാര്‍ഥികള്‍ റെഗുലര്‍ ആയും 408 വിദ്യാര്‍ഥികള്‍ പ്രൈവറ്റായും പരീക്ഷ എഴുതുന്നുണ്ട്. 2962 കേന്ദ്രങ്ങളിലായാണ് ഇത്രയധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്.

ഇന്ന് രാവിലെ 9.45 മുതല്‍ 11.30 വരെ മലയാളം ഉള്‍പ്പെടെ ഒന്നാം ഭാഷകളുടെ ഒന്നാം ഭാഗത്തിന്റെ പരീക്ഷയാണ്.ഏപ്രില്‍ ആറിന് ഇംഗ്ലിഷ് പരീക്ഷ നടക്കും. ഹയര്‍ സെക്കന്‍ഡറി – വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ ഇന്നലെ ആരംഭിച്ചു. 907 കേന്ദ്രങ്ങളിലായി 70,440 പേര്‍ എഴുതി. അടുത്ത പരീക്ഷ നാളെയാണ്.

ഗള്‍ഫ് മേഖലയില്‍ 9 കേന്ദ്രങ്ങളിലായി 574 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ ഇത്രയും കേന്ദ്രങ്ങളിലായി 882 വിദ്യാര്‍ഥികളും ഇന്ന് പരീക്ഷ എഴുതും. ഏപ്രില്‍ 29നാണ് പരീക്ഷ അവസാനിക്കും. മെയ് 3 മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷയും തുടങ്ങുന്നുണ്ട്.

spot_img

Related news

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും...

കിലോയ്ക്ക് 70 രൂപ; സവാള വില ഉയര്‍ന്നു

ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍...

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ...