‘വെള്ളമുണ്ട് സൂക്ഷിക്കുക’; ചോര്‍ന്നൊലിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം

ചോര്‍ന്നൊലിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം കെട്ടിടം. രോഗികള്‍ വഴുതി വീഴാതിരിക്കാന്‍ ആശുപത്രിക്കകത്ത് വെള്ളമുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡും വെച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷം മുന്‍പ് നവീകരിച്ച കെട്ടിടമാണിത്. ഇപ്പോള്‍ പരക്കെ ചോര്‍ച്ച ആണ്. അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ വാര്‍ഡിലും, മുറിവ് തുന്നുന്ന മുറിയിലും, പ്ലാസ്റ്റര്‍ ഇടുന്ന റൂമിനു മുന്നിലും ചോര്‍ച്ചയുണ്ട്. വെള്ളം പരന്നൊഴുകാതിരിക്കാന്‍ വലിയ ബക്കറ്റുകളും, പാത്രങ്ങളും വെച്ചിട്ടുണ്ട്.

സീലിംഗിന്റെ ഇടയില്‍ കൂടിയാണ് ചോര്‍ച്ച. എസി ലീക്കേജ് ആണെന്ന് ജീവനക്കാര്‍ പറയുന്നു. പല തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. നൂറു കണക്കിന് രോഗികള്‍ ആണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിവസവും ഇവിടെ എത്തുന്നത്. നിരീക്ഷണ വാര്‍ഡില്‍ ഒരേ കട്ടിലില്‍ തന്നെ ഒന്നിലധികം രോഗികളെ കിടത്തിയതും കാണാം.

spot_img

Related news

മമ്പാട് വീട്ടിലെ കിടപ്പുമുറിയിൽനിന്ന് പിടികൂടിയത് 7 പാമ്പിൻകുഞ്ഞുങ്ങള

മമ്പാട്: വീട്ടിലെ കിടപ്പുമുറിയിൽനിന്ന് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി. നടുവത്ത് തങ്ങൾ പടിയിൽ മമ്പാട്...

കുറ്റിപ്പുറം മേഖലാ വി.എച്ച്.എസ്.ഇ സ്കിൽ ഫെസ്റ്റിവൽ ഒക്ടോബർ 29, 30 തീയതികളിൽ എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരിൽ

മലപ്പുറം: മലപ്പുറം ജില്ല ശാസ്ത്രോത്സവത്തോടനുബന്ധിച്ച് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾ...

തദ്ദേശ തിരഞ്ഞെടുപ്പ്: ‘അങ്കത്തട്ടുകൾ’ സജ്ജം, ഇനി ‘അങ്കത്തീയതി’ക്കായുള്ള കാത്തിരിപ്പ്

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ‘അങ്കത്തട്ടുകൾ’ സജ്ജം. ഇനി ‘അങ്കത്തീയതി’ക്കായുള്ള കാത്തിരിപ്പ്. ഓരോ...

കോട്ടക്കലിൽ വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനുള്ളിൽ കയറി കടിച്ചു, ദാരുണം

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു....

എടവണ്ണപ്പാറയില്‍ ഗുണ്ടാ സംഘാംഗം കൊല്ലപ്പെട്ടു

മലപ്പുറം: എടവണ്ണപ്പാറയില്‍ ഗുണ്ടാ സംഘാംഗം കൊല്ലപ്പെട്ടു. എടവണ്ണപ്പാറ സ്വദേശി സജീം അലി...