ഭക്ഷ്യവസ്തുക്കളിൽ നിരോധിച്ച നിറം, കീടനാശിനി; സാംപിളുകളിൽ 3500% കീടനാശിനി കണ്ടെത്തി

സംസ്ഥാനത്തു ഭക്ഷ്യവസ്തുക്കളിൽ നിരോധിച്ച നിറങ്ങളും കീടനാശിനികളും വ്യാപകം. ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ശേഖരിച്ച സാംപിളുകളിലാണു മാരകമായ അളവിൽ രാസവസ്തുക്കൾ കണ്ടെത്തിയത്. കൃത്രിമ ഭക്ഷ്യനിറങ്ങൾ, കീടനാശിനികൾ, പ്രിസർവേറ്റീവുകൾ, മാലിന്യങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. അനുവദനീയമായതിന്റെ 3500 ശതമാനത്തിലധികം കീടനാശിനി സാന്നിധ്യം കണ്ടെത്തിയ ഭക്ഷ്യവസ്തുക്കളുണ്ടെന്നത് ഞെട്ടിക്കുന്ന വിവരമാണ്.

650 ലേറെ സാംപിളുകളാണ് ആകെ പരിശോധിച്ചത്. പനഞ്ചക്കര, കരിമ്പ് ശർക്കര എന്നിവയിൽ നേരിയ സാന്നിധ്യം പോലും ഭക്ഷണത്തെ വിഷമാക്കുന്ന റോഡമിൻ ബി എന്ന വ്യവസായ ആവശ്യങ്ങൾക്കുള്ള ഡൈ കണ്ടെത്തി. അർബുദത്തിനു കാരണമാകുന്ന അമരാന്ത് എന്ന രാസവസ്തു റോസ്ബെറി, ബീഫ് ചില്ലി, ഉണക്കിയ പ്ലം എന്നിവയിലും ഓറഞ്ച് 2 എന്ന വസ്തു ചുവന്ന പരിപ്പ്, നാരങ്ങ അച്ചാർ എന്നിവയിലും സുഡാൻ 1, 3, 4 എന്നിവ നാടൻ മുളകുപൊടി, മുളകുപൊടി എന്നിവയിലും കണ്ടെത്തി. വിവിധതരം മിക്സ്ചർ, പ്ലം കേക്ക്, ഏത്തക്ക ഉപ്പേരി, മുളകുപൊടി, കശ്മീരി മുളകുപൊടി, തയാറാക്കിയ ചിക്കൻ, മന്തി, അൽഫാം വിഭവങ്ങൾ, ശർക്കര, മല്ലിപ്പൊടി, മുഴുവൻ മല്ലി എന്നിവയിൽ രാസവസ്തുക്കളുടെ സാന്നിധ്യം ആവർത്തിച്ചു കണ്ടെത്തിയിട്ടുണ്ടെന്നാണു റിപ്പോർട്ട്.

ചില സാംപിളുകളിലെ നിരോധിത വസ്തുക്കൾ


∙ പ്ലം കേക്ക് (സോർബേറ്റ് പ്രിസർവേറ്റീവ് 790% അധികം)


∙ ചോക്കോനട്ട് കേക്ക് (സോർബേറ്റ് 748% അധികം)


∙ സോന മുന്തിരി (അസെറ്റാമിപ്രിഡ് കീടനാശിനി 3500%)


∙ കോവയ്ക്ക (അസഫേറ്റ് കീടനാശിനി 3100%)


∙ പച്ച മുന്തിരി (ക്രെസോക്സിം–മീഥൈൽ  കീടനാശിനി 3200%)


∙ ജീരകം (മെറ്റലാക്സിൽ കീടനാശിനി 1500%,  ടെബുകൊനസോൾ 1560%)


∙ മല്ലിപ്പൊടി (ക്ലോർപൈറിഫോസ്–ഈഥൈൽ 1200%)

∙ മുളകുപൊടി (എത്തിയോൺ കീടനാശിനി 1240%)


∙ ഉണക്കമുളക് (ഡിഫെനോകൊനസോൾ 900%)

∙ കശ്മീരി മുളകുപൊടി ( ഡിഫെനോകൊനസോൾ  2130%)

∙ തുവരപ്പരിപ്പ് (യൂറിക് ആസിഡ് 1519%)

ടാർട്രസിൻ വ്യാപകം 

ഭക്ഷ്യ സാംപിളുകളിൽ ഏറ്റവും വ്യാപകമായി കണ്ടെത്തിയ മായം ടാർട്രസിൻ എന്ന കൃത്രിമ ഭക്ഷ്യനിറമാണ്.  140 സാംപിളുകളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. മറ്റു നിറങ്ങളുമായി ചേർത്ത നിലയിലായിരുന്നു ഇത്.

നിരോധിക്കപ്പെട്ട സൺസെറ്റ് യെലോ എഫ്സിഎഫ് എന്ന ഭക്ഷ്യനിറം 106 സാംപിളുകളിൽ കണ്ടെത്തി. ക്ലോർപൈറിഫോസ്–ഈഥൈൽ ആണ് ഏറ്റവും കൂടുതൽ തവണ (46) കണ്ടെത്തിയ കീടനാശിനി. ടെബുകൊനസോൾ (34), ഡിഫെനോകൊനസോൾ (30) എന്നിവയും വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്.

spot_img

Related news

മുട്ടാർ പുഴയിൽ തൃശൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; കഴുത്തിൽ കയർ കുരുക്കിയ നിലയിൽ

കൊച്ചി: കളമശ്ശേരി അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയായ തൃശൂർ സ്വദേശിയെ മുട്ടാർ...

നെന്മാറയിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; മുൻ ബിജെപി സ്ഥാനാർത്ഥി അറസ്റ്റിൽ

ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ച പ്രതി പിടിയിൽ. നെന്മാറ പഞ്ചായത്തിലെ 17...

ഞാനും ഭാര്യയും സി.പി.ഐ.എമ്മിലേക്ക്; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി ജലീൽ

താൻ ഇനി വെറുമൊരു സഹയാത്രികനല്ലെന്നും സിപിഐഎമ്മിന്റെ ഔദ്യോഗിക പാർട്ടി അംഗത്വം സ്വീകരിക്കുകയാണെന്നും...

കുട്ടികളുടെ സ്കൂൾ യാത്രയിൽ വിട്ടുവീഴ്ചയില്ല; ഓട്ടോറിക്ഷകളിൽ പരിധിയിൽ കൂടുതൽ കുട്ടികളെ കയറ്റരുത്! കർശന നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സ്കൂൾ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ കർശന നിർദ്ദേശങ്ങളുമായി മോട്ടോർ...

കൊല്ലം നഗരത്തിൽ ‘സീരിയൽ കില്ലർ’ ഇറങ്ങിയോ? രണ്ടാമത്തെ കൊലപാതകവും ഒരേ ശൈലിയിൽ; ഭീതിയിൽ തീരദേശ നഗരം!

കൊല്ലം നഗരമധ്യത്തിലെ രണ്ട് കൊലപാതകങ്ങൾ നടത്തിയത് സീരിയൽ കില്ലർ എന്ന സംശയത്തിൽ...