ബക്രീദ്: സംസ്ഥാനത്തെ കോളജുകള്‍ക്ക് നാളെ അവധി

ബക്രീദ് പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി(Holiday) പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: ആര്‍.ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.

കോളജുകള്‍ക്ക് പുറമെ നാളെ ഒന്നു മുതല്‍ 12ാം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ക്കും അവധിയാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് അവധി വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.അവധി ശനിയാഴ്ച മാത്രമാണെന്ന് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.

ബലിപെരുന്നാള്‍ ശനിയാഴ്ചയാണെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത്. ഇതിനെതിരെ മുസ്ലീംലീഗുള്‍പ്പെടെ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്.

spot_img

Related news

കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയുള്ള ഭാരതാംബയുമായി ബിജെപി; പോസ്റ്റർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ

കാവിക്കൊടിക്ക് പകരം ത്രിവര്‍ണ പതാകയുടെ ചിത്രവുമായി ബിജെപി. സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന്...

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ കനക്കും

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ...

പുലിപ്പേടിയിൽ വാൽപ്പാറ; നാല് വയസുകാരിക്കായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല....

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയെന്ന് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയെന്നത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍....

‘ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് വേണ്ടി നന്നായി പ്രവർത്തിച്ചു’; യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലെന്ന് മുസ്ലിം ലീഗ്. യുഡിഎഫിന് അനുകൂലമായ...