പാലക്കാട്: മോഷണക്കുറ്റമാരോപിച്ച് അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മര്‍ദിച്ചു കൊന്ന കേസില്‍ വിചാരണ നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തു. മണ്ണാര്‍ക്കാട് സ്‌പെഷല്‍ കോടതിയില്‍ നടന്നുവന്ന വിചാരണ നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പത്തുദിവസത്തേക്കാണ് വിചാരണ ജസ്റ്റിസ് മേരി ജോസഫ് സ്റ്റേ ചെയ്തത്. സ്‌പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
