മലപ്പുറം ആതവനാട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് ഉരോത്ത് പള്ളിയാലില്‍ യുവതിയെ അടുക്കളയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉരോത്ത് പള്ളിയാല്‍ കളത്തില്‍ തൊടി നാസറിന്റെ ഭാര്യ സുഹറ (39) യെ യാണ് വീട്ടിനുള്ളിലെ അടുക്കളയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച്ച ഉച്ചയോടെ നാസര്‍ പുറത്ത് പോയ സമയത്തായിരുന്നു.സുഹറ വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു.പേരശ്ശനൂര്‍ വടക്കനാഴി പടിഞ്ഞാറത്ത് അബുബക്കറിന്റെ മകളാണ് സുഹറ വളാഞ്ചേരി പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി.തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊള്ളത്തോള്‍ ജുമ:മസ്ജിദില്‍ ഖബറടക്കും മക്കള്‍ -നാസില്‍,നസ്‌ല