കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ലോറി മറിഞ്ഞ് 3 പേർ മരണപ്പെട്ടിരുന്നു.ശനിയാഴ്ച്ച
രാത്രി 8.20 ഓടെയായിരുന്നു അപകടം. തിരൂരിൽ നിന്നും തമിഴ്നാട്ടിലെ കാങ്കയത്തേക്ക് നാളികേരവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ഇതേ സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ മൂന്നുപേർ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ എട്ട് അപകടങ്ങളാണ് പ്രദേശത്ത് ഉണ്ടായത്.