വടകരയിൽ കാല്‍നടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി വാഹനം നിര്‍ത്താതെ പോയ സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട് വടകരയിൽ കാല്‍നടയാത്രക്കാരനെ ഇടിച്ചു നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫാണ് പൊലീസ് പിടിയിലായത്. കോഴിക്കോട് വള്ളിക്കാട് വെച്ചായിരുന്നു കാല്‍നടയാത്രക്കാരന്റെ ജീവനെടുത്ത അപകടം നടന്നത്.

പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാളോട് വടകര പൊലീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയായിരുന്നു വള്ളിക്കാട് പൊലീസ് എയിഡ് പോസ്റ്റിന് സമീപത്തുവെച്ച് അമല്‍ കൃഷ്ണയെന്നയാളെ ഇന്നോവ കാര്‍ ഇടിച്ചുവീഴ്ത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമല്‍ കൃഷ്ണ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു.

ഏറാമലയില്‍ നിന്നും പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. 500ലധികം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമല്‍കൃഷ്ണയെ ഇടിച്ച് നിര്‍ത്താതെപോയ ഇന്നോവ കാര്‍ പൊലീസ് തിരിച്ചറിഞ്ഞത്.

spot_img

Related news

ശസ്ത്രക്രിയയിൽ ഇനി പിഴവില്ല; നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ ആശുപത്രികളിൽ ശസ്ത്രക്രിയ പിഴവുകൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി ആരോഗ്യവകുപ്പ്....

സ്വർണ്ണവില കുറഞ്ഞു; ആഭരണം വാങ്ങാൻ പോകുന്നവർക്കായി ഇതാ ഇന്നത്തെ നിരക്ക്

ആശ്വാസമായി സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 360 രൂപ കുറഞ്ഞതോടെ...

ലേലത്തിൽ തമാശ കളിച്ചാൽ നോട്ടീസ് വീട്ടിലെത്തും; ഫാൻസി നമ്പർ വിളിച്ചു മുങ്ങുന്നവർക്ക് പണികൊടുത്ത് എംവിഡി!

വാർത്തകളിൽ ഇടംപിടിക്കാനായി ഫാൻസി നമ്പർ ലേലത്തിൽ ലക്ഷങ്ങൾ വിളിച്ചശേഷം മുങ്ങുന്നവർക്ക് ഇനി...

കിണറിനരികെ പതിയിരുന്ന മരണം; കിളിമാനൂരിൽ പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കിളിമാനൂരില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാരേറ്റ് പേടികുളം സ്വദേശി...

ചുട്ടുപൊള്ളുന്ന കേരളം; പാലക്കാട് ക്ലാസുകൾ ഓൺലൈനായി, റെക്കോർഡ് ഭേദിച്ച് വൈദ്യുതി ഉപഭോഗം!

കേരളം അക്ഷരാർത്ഥത്തിൽ വെന്തുരുകുകയാണ്. ചൂട് റെക്കോർഡുകൾ ഭേദിക്കുമ്പോൾ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ...