ആലുവ: ആലുവയില്‍ അതിര്‍ത്തി തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റ് പരിക്കുപറ്റിയ വയോധികന്‍ മരിച്ചു. കടുങ്ങല്ലൂര്‍ കയന്റിക്കര തോപ്പില്‍ വീട്ടില്‍ അലിക്കുഞ്ഞ് (68) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19 നായിരുന്നു അലിക്കുഞ്ഞിന് മര്‍ദ്ദനമേറ്റത്.
അയല്‍വാസിയായ തച്ചവള്ളത്ത് അബ്ദുള്‍ കരീം വഴിക്കു വേണ്ടി പഞ്ചായത്തിന് സ്ഥലം വിട്ടുകൊടുക്കാന്‍ ഒപ്പിടണമെന്നാവശ്യപ്പെട്ട് അലിക്കുഞ്ഞുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് എത്തി. ഇതിനിടയില്‍ പരിക്കേറ്റ അലിക്കുഞ്ഞ് കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മരിച്ചത്. കേസില്‍ അബ്ദുള്‍ കരീമിനെ 22 ന് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.