മലപ്പുറം ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്.

അതേസമയം, കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരൻ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പനി ബാധിച്ചതിനെ തുടർന്നാണ് ഏഴ് വയസുകാരനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ ഇന്നലെ നടത്തിയ സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കുട്ടിയ്ക്ക് പനി ഭേദമാകുന്നത് വരെ നിരീക്ഷിക്കാനാണ് സൂപ്രണ്ടിന്റെ നിർദേശം. അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. രോഗം ബാധിച്ച അന്നശ്ശേരി സ്വദേശിയായ 49കാരന്റെ ആരോഗ്യനിലയിലും മാറ്റമില്ല. മുൻ കരുതലിന്റെ ഭാഗമായി ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി.

Related news

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം....

കുളം ഉദ്ഘാടനം ‘വെറൈറ്റി’; ജനപ്രതിനിധികളെ വെള്ളത്തിലിറക്കി

മലപ്പുറം: നവീകരിച്ച കുളം നാടിന് സമർപ്പിച്ചത് വ്യത്യസ്തമായ ചടങ്ങിലൂടെ. പെരിന്തൽമണ്ണ തോണിക്കരയിൽ...

ഫോണിൽ നിരവധി പെൺകുട്ടികളുടെ നഗ്നവീഡിയോകൾ; ട്രാൻസ് വുമനെ ഭീഷണിപ്പെടുത്തി പണം തട്ടിയ പോക്സോ പ്രതി പിടിയിൽ

മലപ്പുറം: പോക്സോ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ...

മലപ്പുറം മത മൗലിക വർഗീയ വാദികളുടെ കൂട്: വിദ്വേഷ പരാമർശവുമായി മുൻ എംഎൽഎ പി. നന്ദകുമാർ

പൊന്നാനി: മലപ്പുറം ജില്ലയെക്കുറിച്ച് വിവാദ പരാമർശവുമായി മുൻ എം.എൽ.എ പി. നന്ദകുമാർ....

സൂര്യോദയവും സൂര്യാസ്തമയവും ഇനി കൊടികുത്തിമലയിൽ നിന്ന് ആസ്വദിക്കാം

മലപ്പുറം: പുലരിയുടെ ആദ്യ വെളിച്ചവും സായാഹ്നത്തിലെ ആകാശത്തിന്റെ വർണപ്പകിട്ടും മലമുകളിൽ നിന്ന്...