കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഏപ്രില്‍ 5ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ മുന്നോടിയായി വിളംബരജാഥ വളാഞ്ചേരിയില്‍ സംഘടിപ്പിച്ചു.
സിഐടിയു, കര്‍ഷകസംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നിവയുടെ നേതൃത്വത്തിലാണ് വിളംബര ജാഥ നടന്നത്. മൂച്ചിക്കലില്‍നിന്നാരംഭിച്ച ജാഥ വളാഞ്ചേരി ടൗണില്‍ സമാപിച്ചു. എന്‍ വേണുഗോപാല്‍, ടിപി രഘുനാഥ്, ഇപി അച്യുതന്‍, പി ഹൈദര്‍, യാസര്‍ പാറക്കല്‍, കുഞ്ഞാവ, കെ ആര്‍ സുകുമാരന്‍, അജിത് കോട്ടീരി എന്നിവര്‍ നേതൃത്വം നല്‍കി.വിളംബരജാഥയില്‍ നിരവധിപേര്‍ പങ്കെടുത്തു