നടൻ സിദ്ധാർഥ് പ്രഭു അറസ്റ്റിൽ

കോട്ടയം: മദ്യലഹരിയിൽ വാഹനമോടിച്ച് കാൽനടക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിനെതിരെ പൊലീസ് കേസെടുത്തു. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി വ്യക്തമായതിനെ തുടർന്ന് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് കേസെടുത്തത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി എംസി റോഡിൽ നാട്ടകം ഗവ. കോളജിനു സമീപത്താണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവിൽ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. 

ലോട്ടറി വിൽപ്പനക്കാരൻ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സിദ്ധാർഥുമായി വാക്കുതർക്കമുണ്ടായി. നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ കയ്യാങ്കളിയുണ്ടായി. റോഡിലിരുന്ന സിദ്ധാർഥിനെ പൊലീസ് ബലംപ്രയോഗിച്ച് സ്ഥലത്തുനിന്ന് നീക്കുകയായിരുന്നു.

spot_img

Related news

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം; ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരത്തിൽ പ്രഖ്യാപിക്കും. ഹയർസെക്കൻഡറി ഫലം...

കോഴിക്കോട് 13-ൽ 13-ഉം യുഡിഎഫ് നേടും; ആത്മവിശ്വാസവുമായി മുസ്ലിം ലീഗ്

കോഴിക്കോട് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന്...

മോഷണത്തിനെത്തി, അകത്തിട്ടു പൂട്ടി; താമരശ്ശേരിയിൽ ചിക്കൻ സ്റ്റാളിൽ കയറിയ കള്ളൻ കുടുങ്ങി

താമരശ്ശേരിയിൽ ചിക്കൻ സ്റ്റാളിൽ മോഷണം നടത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ കൈയോടെ...

ഇൻസ്റ്റഗ്രാം വഴി സൗഹൃദം, പിന്നാലെ പീഡനം; സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച 21-കാരൻ പിടിയിൽ

കൊല്ലം ഏരൂരിൽ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ...

രക്ഷാദൗത്യത്തിന് തടസ്സം നിന്നാൽ പിടിവീഴും; ആലപ്പുഴയിൽ കാർ ഉടമയ്ക്കെതിരെ കേസെടുത്തു, വാഹനം പിടിച്ചെടുത്തു

തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടുത്തം അണയ്ക്കാൻ പോയ ഫയർഫോഴ്‌സ് വാഹനത്തിന് വഴി...