അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ; രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടി

കൊല്ലം: കൊട്ടാരക്കരയില്‍ അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടി. അങ്കണവാടി വര്‍ക്കര്‍ ഉഷാകുമാരിയെയും ഹെല്‍പര്‍ സജ്ന ബീവിയെയും സസ്പെന്‍ഡ്(Suspension) ചെയ്തു. ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസറുടേതാണ് നടപടി. പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.

അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ എത്തി നടത്തിയ പരിശോധയിലാണ് പുഴുവരിച്ച അരി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പൊലീസ് കേസെടുത്തു. ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് ചൈല്‍ഡ് ഡവലപ്മെന്റ് ഓഫീസറുടെ നടപടി.

spot_img

Related news

ദീപക്കിന്റെ ആത്മഹത്യ: ഇൻസ്റ്റഗ്രാം വഴി ആരോപണമുന്നയിച്ച യുവതി വിദേശത്തേക്ക് കടന്നതായി സൂചന; അറസ്റ്റ് ഭയന്ന് നീക്കം

ബസ്സിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട്...

യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യം; ദീപക്കിന്റെ ആത്മഹത്യയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

ബസ്സിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി വെളിപ്പെടുത്തിയതിന് പിന്നാലെ കോഴിക്കോട്...

മാലിന്യത്തിൽ തെളിഞ്ഞ ‘വിലാസം’: കേച്ചേരിയിൽ കാനയിൽ മാലിന്യം തള്ളിയവർക്കെതിരെ നിയമനടപടി

തൃശൂർ: കേച്ചേരി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ആളൂർ- കണ്ടിയൂർ പാടത്ത് റോഡിൻ്റെ വശത്തായി ഭക്ഷണാവശിഷ്ടങ്ങളും...

കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസ്സുകാരനെ എറിഞ്ഞുകൊന്നു; ശരണ്യയുടെ കൊലപാതക കുറ്റം തെളിഞ്ഞു, ശിക്ഷ 21-ന്

കണ്ണൂർ: കണ്ണൂർ തയ്യിലിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ...