മലപ്പുറം: കഞ്ചാവുമായി പൂക്കൊളത്തൂര്‍ സ്വദേശി മഞ്ചേരി എക്‌സൈസ് വിഭാഗത്തിന്റെ പിടിയില്‍. എക്‌സൈസ് വകുപ്പിന്റെ ഇലക്ഷന്‍ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തൃപ്പനച്ചിയില്‍ നടത്തിയ പരിശോധനയില്‍ നിരവധി നാര്‍ക്കോട്ടിക് കേസുകളില്‍ പ്രതിയായ മഞ്ചേരി പൂക്കളത്തൂര്‍ സ്വദേശി വളയക്കോട്ടില്‍ വീട്ടില്‍ ഷംസുദ്ദീനെയാണ് (50) മഞ്ചേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ഹരീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 1.170 കിലോഗ്രാം കഞ്ചാവും ഇത് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പ്രതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് വകുപ്പിലും പൊലീസിലും നിരവധി കേസുകളില്‍ പ്രതിയാണ് ഷംസുദ്ദീന്‍. ഫോണില്‍ വിളിച്ച് കഞ്ചാവ് ആവശ്യപ്പെടുന്ന ആളുകള്‍ക്ക് സ്‌കൂട്ടറില്‍ എത്തിച്ചുകൊടുക്കുകയാണ് പ്രതിയുടെ രീതിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഹരി വില്‍പനക്കും ഉപയോഗത്തിനുമെതിരെ ശക്തമായ പരിശോധനകള്‍ നടത്തുമെന്ന് മഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ. ഹരീഷ് അറിയിച്ചു. അസിസ്റ്റന്റ് എ ക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. ജ യപ്രകാശ്, പ്രിവന്റിവ് ഓഫിസര്‍ മാരായ പി. സഫീര്‍ അലി, അമിന്‍ അല്‍ത്താഫ്, ടി. സുനീര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഡ്രൈവര്‍ അബ്ദുറഹ്‌മാന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.




