നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതി; ‘ഫാത്തിമ’യെ കാപ്പ ചുമത്തി നാടുകടത്തി

തലശ്ശേരി: നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. കണ്ണൂര്‍ തലശ്ശേരി സ്വദേശി ഫാത്തിമ ഹബീബ (27) യെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. കണ്ണൂര്‍ ജില്ലാ പൊലീസ് കമ്മീണറുടെ കാപ്പാ പട്ടിക പ്രകാരമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിരവധി ലഹരികേസുകളില്‍ പ്രതിയും, റൗഡി ലിസ്റ്റില്‍പ്പെട്ടയാളുമാണ് ഫാത്തിമ. കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി പൊലീസ് ഇന്‍സ്‌പെക്ടറാണ് ഫാത്തിമയ്ക്ക് ഒരു വര്‍ഷത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.

Related news

പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; സംഭവം തിരുവല്ലയിൽ

തിരുവല്ല: പോക്സോ കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു....

മെസി വരവിന്റെ പേരിൽ സാമ്പത്തിക ക്രമക്കേട് ആരോപണം; മുൻമന്ത്രി വി. അബ്ദുറഹ്മാനെതിരെ കേസിന് നീക്കം

തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട...

കോന്നിയിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്...

ഡൽഹിയിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെ കേരളത്തിലെ സിപിഐഎം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു....

നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് സ്ത്രീകൾക്ക് പരിക്ക്, ഒരാൾ മരിച്ചു

കോട്ടയം: ചന്തക്കവലയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി...