ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തുകടവിന് സമീപം വെട്ടിപ്പറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലിജോയുടെ മാതൃ സഹോദരന്‍ മുതുകാട്ടില്‍ ജോസ് കുഞ്ഞ് എന്ന ജോസ് പൊലീസ് പിടിയിലായി.
നിരവധി ക്രിമിനല്‍ കേസില്‍ പ്രതികളാണ് ഇരുവരും. മോഷണ കേസില്‍ ശിക്ഷ കഴിഞ്ഞു പുറത്ത് ഇറങ്ങിയതായിരുന്നു ജോസ്. കുടുബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. വെട്ടിപ്പറമ്പില്‍ വെച്ച് ഇരുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പെടുകയും ജോസ് ലിജോയെ രണ്ടുതവണ കുത്തുകയുമായിരുന്നു.
തുടര്‍ന്ന് കത്തിയുമായി നടന്ന് പോയ ജോസിനെ പൊലീസ് പിടികൂടുകയായിരുന്നു. ലിജോയെ ഈരാറ്റുപേട്ടയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല