നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിലേക്ക് ഇടിച്ചുകയറി; മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

കൊച്ചി: മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കളമശ്ശേരിയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്. മലപ്പുറം കരിപ്പൂർ കരുവാൻകല്ല് മുടക്കയിൽ കരീചിയിൽ സിദ്ദീഖിന്റെ മകൻ മുഹമ്മദ് മുസ്തഫ (26) ആണ് അപകടത്തിൽ മരിച്ചത്.

ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാക്കനാട് ഐ.ടി കമ്പനിയിൽ ജീവനക്കാരനായിരുന്നു മുഹമ്മദ് മുസ്തഫ.

spot_img

Related news

വയനാട് ടൗൺഷിപ്പ് നിർമ്മാണം ഈ വർഷത്തോടെ പൂർത്തിയാക്കു: മന്ത്രി ടി. സിദ്ദിഖ്

വയനാട് സർക്കാർ ടൗൺഷിപ്പിലെ ബാക്കി വീടുകളുടെ നിർമ്മാണം ഈ വർഷം അവസാനത്തോടെ...

വയനാട്ടിൽ വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ നിരക്ക് കൂട്ടി? മിനിമം ചാർജ് മൂന്ന് രൂപയാക്കി ബസ് ഉടമകൾ

വയനാട്ടിൽ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന്...

ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ ‘ദൃക്‌സാക്ഷി’; ഇന്ന് കൊലക്കേസിൽ അഴിക്കുള്ളിൽ; നെയ്യാറ്റിൻകരയിൽ നാടകീയ അറസ്റ്റ്!

നെയ്യാറ്റിൻകരയിൽ 22കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇന്നലെ...

മരുന്നിന്റെ മറവിൽ ലഹരി; മെഡിക്കൽ ഷോപ്പുകളിൽ പരിശോധന ശക്തമാക്കാൻ ആഭ്യന്തരമന്ത്രി

മെഡിക്കൽ ഷോപ്പുകളുടെ മറവിൽ ചിലയിടങ്ങളിൽ ലഹരി മരുന്നുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണവുമായി...

മരണത്തിലും മങ്ങാത്ത കാരുണ്യം; മസ്തിഷ്കമരണം സംഭവിച്ച 7 വയസ്സുകാരന്റെ അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനകുന്നു!

വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച തമിഴ്നാട് തിരുനൽവേലി സ്വദേശിയായ 7 വയസ്സുകാരൻ ലോകിനേനി...