പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ഞൊടിയിടയില്‍ പരാതി നല്‍കാം; ചെയ്യേണ്ടത് ഇത്രമാത്രം

കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ സ്റ്റേഷനില്‍ പോകാതെ തന്നെ പരാതി നല്‍കാം. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം വേണം പരാതി നല്‍കേണ്ടതെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ ആദ്യഘട്ടത്തില്‍ നല്‍കണം. തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പൊലീസ് സ്റ്റേഷന്‍ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നല്‍കിയശേഷം അനുബന്ധമായി രേഖകള്‍ നൽകാനുണ്ടെങ്കിൽ അതുകൂടി അപ്ലോഡ് ചെയ്യാവുന്നതാണ്. ആര്‍ക്കെതിരെയാണോ പരാതി നല്‍കുന്നത് (എതിര്‍കക്ഷി അല്ലെങ്കില്‍ സംശയിക്കുന്ന ആളുടെ) വിവരങ്ങള്‍ കൂടി നല്‍കി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്. പൊലീസ് സ്റ്റേഷന്‍ മുതല്‍ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നല്‍കുവാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. പരാതി നല്‍കിയതിനുള്ള രസീത് പരാതിക്കാരന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമര്‍പ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും.’- കേരള പൊലീസ് പറയുന്നു.

കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ നിങ്ങള്‍ക്ക് പരാതി നല്‍കാം.

പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.

ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പൂര്‍ണ മേല്‍വിലാസം എന്നിവ ആദ്യഘട്ടത്തില്‍ നല്കണം. തുടര്‍ന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പൊലീസ് സ്റ്റേഷന്‍ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നല്‍കിയശേഷം അനുബന്ധമായി രേഖകള്‍ നല്കാനുണ്ടെങ്കില്‍ അതുകൂടി അപ്ലോഡ് ചെയ്യാവുന്നതാണ്. അടുത്തതായി, ആര്‍ക്കെതിരെയാണോ പരാതി നല്‍കുന്നത് (എതിര്‍കക്ഷി അല്ലെങ്കില്‍ സംശയിക്കുന്ന ആളുടെ) വിവരങ്ങള്‍ കൂടി നല്‍കി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്. പൊലീസ് സ്റ്റേഷന്‍ മുതല്‍ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നല്‍കുവാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.

പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമര്‍പ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും.

പോല്‍ ആപ്പ് പ്‌ളേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

spot_img

Related news

കോഴിക്കോട്ട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 49കാരൻ മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ഒരാൾ മരിച്ചു. കൊയിലാണ്ടി നടേരി...

അട്ടപ്പാടിയിൽ ആദിവാസി യുവാവിന് മർദ്ദനം; അന്വേഷണം അഗളി ഡിവൈഎസ്പിക്ക്

പാലക്കാട്: അട്ടപ്പാടിയിൽ തമിഴ്നാട് പൊലീസ് ആദിവാസിയായ 51കാരനെ മർദ്ദിച്ച് വാരിയെല്ല് ഒടിച്ചെന്ന...

ചെലവ് നിയന്ത്രിക്കാൻ വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം; സാമ്പത്തിക ഞെരുക്കം തുടരുന്നു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ചെലവ് നിയന്ത്രിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി...

ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതര പോരായ്മകൾ; ഹൈക്കോടതി വിമർശനം

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി. ഓൺലൈൻ...

കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം പൂജിച്ച സംഭവം: മരണം സ്വാഭാവികമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊല്ലം: കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിൽ സൂക്ഷിച്ച് പൂജ...