സംസ്ഥാനത്ത് ഈ ആഴ്ച കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം സജീവമായതോടെ ഈ ആഴ്ച കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്.

നാളെ തെക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ നാളെ രാവിലെ 8.30 വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം നിർദേശിച്ചു.

Related news

മെഡിക്കൽ കോളേജ് പാർക്കിങ്ങിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് ‘അണ്ണാൻ ഷാജി’ അറസ്റ്റിൽ

തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പാർക്കിങ്ങിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന...

അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനുമെതിരെ ലൈംഗികാധിക്ഷേപം: യൂട്യൂബർ അറസ്റ്റിൽ

അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ....

വിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30-ന് മുൻപ് പ്രഖ്യാപിക്കും

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30ന് മുൻപ് പ്രഖ്യാപിക്കും....

കോവളത്ത് 16 കാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോവളത്ത് ആന്ധ്രാ സ്വദേശിയായ പതിനാറുകാരി സ്പായിൽ ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ സംസ്ഥാന...

ഹരിപ്പാടിൽ പോഷകാഹാരക്കുറവ് മൂലം രണ്ടുവയസുകാരൻ മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ആലപ്പുഴ: ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ടു വയസ്സുള്ള കുഞ്ഞ് മരിക്കാൻ ഇടയായ...