ഡൽഹിയിലെ രാംലീലയിൽ ഇത്തവണ പാറ്റ ദഹനവും; 30 അടി ഉയരമുള്ള രൂപം ഒരുങ്ങുന്നു

ഡൽഹി: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ പീതംപുരയിൽ നടക്കുന്ന രാംലീലയിൽ ഇത്തവണ പാറ്റ ദഹനവും. രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം 30 അടി ഉയരമുള്ള കൂറ്റൻ പാറ്റയുടെ രൂപവും കത്തിക്കാനാണ് സംഘാടകരുടെ തീരുമാനം.

പീതംപുരയിലെ ശ്രീ കേശവ് രാംലീല കമ്മിറ്റിയാണ് വ്യത്യസ്തമായ ഈ പരിപാടിക്ക് ഒരുങ്ങുന്നത്. പാറ്റയുടെ കൂറ്റൻ രൂപം തയ്യാറാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ബിജെപി എംഎൽഎ അശോക് ഗോയലാണ് കമ്മിറ്റിയുടെ തലവൻ.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെയാണ് പാറ്റ ദഹനം ശ്രദ്ധ നേടുന്നത്. എന്നാൽ പരിപാടിക്ക് രാഷ്ട്രീയവുമായി ബന്ധമില്ലെന്നാണ് സംഘാടകരുടെ വിശദീകരണം. അഴുക്കിന്റെ പ്രതീകമായ പാറ്റയെ ദഹിപ്പിക്കുന്നതിലൂടെ സ്വച്ഛ് ഭാരത് അഭിയാൻ പ്രചാരണമാണ് ലക്ഷ്യമിടുന്നതെന്നും കമ്മിറ്റി വ്യക്തമാക്കുന്നു.

സാധാരണയായി തിന്മയുടെ പ്രതീകങ്ങളായ രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ കോലങ്ങൾ കത്തിച്ചാണ് വിജയദശമി ആഘോഷിക്കുന്നത്. ഇത്തവണ അതിനൊപ്പം പാറ്റയുടെ രൂപവും ഉൾപ്പെടുത്തിയതോടെ ഡൽഹിയിലെ രാംലീല ആഘോഷം ശ്രദ്ധേയമാവുകയാണ്.

Related news

കോഴിക്കോട്-ബംഗളൂരു ബസ് അപകടം: നാല് പേരുടെ മരണം സ്ഥിരീകരിച്ചു; എട്ട് പേരുടെ നില ഗുരുതരം

മൈസൂരു: മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ച്...

ചെന്നൈയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കൃഷ്ണനദിയിൽനിന്ന് കൂടുതൽ വെള്ളം തേടി തമിഴ്‌നാട്; ആന്ധ്രാപ്രദേശുമായി ധാരണ

ചെന്നൈയിലെ കുടിവെള്ള ക്ഷാമത്തിന് ആശ്വാസമാകുമെന്ന പ്രതീക്ഷയിൽ കൃഷ്ണനദിയിൽനിന്ന് കൂടുതൽ വെള്ളം ലഭ്യമാക്കാൻ...

അപൂർവ്വ ജനനം; രണ്ട് തലകളും ഒറ്റ ശരീരവുമുള്ള ആൺകുഞ്ഞിന് ജന്മം നൽകി അമ്മ

ഒഡീഷയിൽ രണ്ട് തലകളും ഒറ്റ ശരീരവുമുള്ള കുഞ്ഞിന് ജന്മം നൽകി അമ്മ....

പഞ്ചാബിലെ വോട്ടർ പട്ടികയിൽ ഭഗത് സിംഗിന്റെ ചിത്രം; വിവാദമായതോടെ വിശദീകരണവുമായി അധികൃതർ

ലുധിയാന: പഞ്ചാബിലെ വോട്ടർ പട്ടികയിൽ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ ചിത്രം...

രാജസ്ഥാനിൽ മുൻ ബിജെപി എംഎൽഎയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ മുന്‍ ബിജെപി എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി....