കൊച്ചിയിൽ വായുമലിനീകരണം രൂക്ഷം; വായുഗുണനിലവാര സൂചിക 188 വരെ ഉയർന്നു

കൊച്ചി: കൊച്ചിയിൽ വായുമലിനീകരണം രൂക്ഷമാകുന്നതായി റിപ്പോർട്ട്. വായുഗുണനിലവാര സൂചിക 188 വരെ ഉയർന്നതോടെ ആശങ്ക ശക്തമാകുന്നു. തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, അമ്പലമുകൾ, ഏലൂർ മേഖലകളിലാണ് ഉയർന്ന മലിനീകരണം രേഖപ്പെടുത്തിയിരിക്കുന്നത്.

ഗതാഗതക്കുരുക്ക്, നിർമാണ പ്രവർത്തനങ്ങൾ, വാഹനപ്പെരുപ്പം, വ്യവസായശാലകളിൽ നിന്നുള്ള മലിനീകരണം എന്നിവയാണ് വായുഗുണനിലവാരം മോശമാകാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാവിലെ ആറു മുതൽ എട്ടു വരെ കോടമഞ്ഞിന് സമാനമായി കാണപ്പെടുന്നത് അപകടകരമായ പുകയാകാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കൊച്ചിയിൽ അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വായുഗുണനിലവാര സൂചിക 248 ആണെന്നാണ് റിപ്പോർട്ട്. പൂജ്യം മുതൽ 50 വരെയുള്ള എ.ക്യു.ഐ ആണ് പൊതുവെ നല്ല വായുനിലവാരമായി കണക്കാക്കുന്നത്. നിലവിലെ മലിനീകരണ സാഹചര്യം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും ഹൃദയാരോഗ്യത്തെ ബാധിക്കുന്നതിനും കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്.

വായുമലിനീകരണത്തിൽ നിന്ന് നഗരത്തെ സംരക്ഷിക്കാൻ വിവിധ ബോധവത്കരണ ക്യാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്. മലിനീകരണത്തോത് ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Related news

നവംബർ 3 മുതൽ സ്വകാര്യ ബസ് പണിമുടക്ക്; അനിശ്ചിതകാല സമരത്തിലേക്ക് ഉടമകൾ

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. നവംബർ മൂന്ന് മുതൽ സമരം...

നവരാത്രി ആഘോഷം; ഒക്ടോബർ 19-ന് സംസ്ഥാനത്ത് പൊതുഅവധി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി...

ഇടുക്കി പാമ്പ്‌ലയിൽ 18 കാരിയെ കൊലപ്പെടുത്തി പെട്രോളൊഴിച്ച് കത്തിച്ച സംഭവം; രാജാക്കാട് സ്വദേശി നിഷാന്ത് അറസ്റ്റിൽ

ഇടുക്കി: ഇടുക്കി പാമ്പ്‌ലയിൽ 18കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച...

തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തൃശൂരിൽ; എത്തുന്നത് നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ

തൃശൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് തൃശൂരിലെത്തും. കല്യാൺ ജ്വല്ലേഴ്‌സിന്റെ നേതൃത്വത്തിൽ...

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ക്യുആർ കോഡ് വഴി പണം തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ സ്വന്തം ക്യുആർ കോഡ് ഉപയോഗിച്ച് യാത്രക്കാരിൽ...