കുളം ഉദ്ഘാടനം ‘വെറൈറ്റി’; ജനപ്രതിനിധികളെ വെള്ളത്തിലിറക്കി

മലപ്പുറം: നവീകരിച്ച കുളം നാടിന് സമർപ്പിച്ചത് വ്യത്യസ്തമായ ചടങ്ങിലൂടെ. പെരിന്തൽമണ്ണ തോണിക്കരയിൽ നടന്ന കുളം ഉദ്ഘാടനത്തിനാണ് ജനപ്രതിനിധികൾ വേറിട്ട രീതിയൊരുക്കിയത്.

മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തമായ ഉദ്ഘാടനം.

ചടങ്ങിനിടെ അങ്ങാടിപ്പുറം പഞ്ചായത്ത് അംഗം ഷബീർ മാഞ്ഞാമ്പ്രയെ കുളത്തിലേക്ക് തള്ളിയിട്ടായിരുന്നു ഉദ്ഘാടനം. കുളത്തിൽ നിന്ന് കയറിയ ഷബീർ മാഞ്ഞാമ്പ്ര പിന്നീട് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബഷീറയെയും കുളത്തിലേക്ക് തള്ളിയിട്ടു.

വെറുതെ നാട മുറിച്ച് ഉദ്ഘാടനം നടത്തുന്നതിന് പകരം, കുളത്തിന്റെ ഉദ്ഘാടനച്ചടങ്ങ് തന്നെ കുളത്തിലിറങ്ങി നടത്തുകയായിരുന്നു ജനപ്രതിനിധികൾ.

ഉദ്ഘാടനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം ശ്രദ്ധ നേടുകയാണ്.

spot_img

Related news

ഫോണിൽ നിരവധി പെൺകുട്ടികളുടെ നഗ്നവീഡിയോകൾ; ട്രാൻസ് വുമനെ ഭീഷണിപ്പെടുത്തി പണം തട്ടിയ പോക്സോ പ്രതി പിടിയിൽ

മലപ്പുറം: പോക്സോ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ...

മലപ്പുറം മത മൗലിക വർഗീയ വാദികളുടെ കൂട്: വിദ്വേഷ പരാമർശവുമായി മുൻ എംഎൽഎ പി. നന്ദകുമാർ

പൊന്നാനി: മലപ്പുറം ജില്ലയെക്കുറിച്ച് വിവാദ പരാമർശവുമായി മുൻ എം.എൽ.എ പി. നന്ദകുമാർ....

സൂര്യോദയവും സൂര്യാസ്തമയവും ഇനി കൊടികുത്തിമലയിൽ നിന്ന് ആസ്വദിക്കാം

മലപ്പുറം: പുലരിയുടെ ആദ്യ വെളിച്ചവും സായാഹ്നത്തിലെ ആകാശത്തിന്റെ വർണപ്പകിട്ടും മലമുകളിൽ നിന്ന്...

നിലമ്പൂരിൽ വൻതോതിൽ വനവൃക്ഷങ്ങൾ വെട്ടിക്കടത്തി

മലപ്പുറം: നിലമ്പൂർ വനമേഖലയിലെ മുത്തപ്പൻകുന്നിൽ വൻതോതിൽ വനവൃക്ഷങ്ങൾ വെട്ടിക്കടത്തിയതായി കണ്ടെത്തൽ. കാഞ്ഞിരപ്പുഴ...

പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് കടൽ അസാധാരണമായി പിന്മാറി; തീരദേശത്ത് ആശങ്ക ശക്തം

മലപ്പുറം: കടൽ വീണ്ടും അസാധാരണമായി പിന്മാറിയതോടെ പരപ്പനങ്ങാടി പുത്തൻകടപ്പുറം തീരത്ത് ആശങ്ക....