ഓസ്ട്രേലിയയിൽ സൂപ്പർമാർക്കറ്റ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; രണ്ടുപേർ വിഴിഞ്ഞം പൊലീസിന്റെ പിടിയിൽ

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ മുരിങ്ങൂർ തെക്കുമുറി കോനൂർ നാലുകെട്ടിൽ കടവിലെ വീട്ടിൽ ഷഫീഖ് (49), മലപ്പുറം നിലമ്പൂർ പടികുളത്തുംപടി വീട്ടിൽ ഷഫ്‌ന (32) എന്നിവരാണ് അറസ്റ്റിലായത്.

ഒന്നാം പ്രതിയായ ഷഫീഖിനെ തൃശൂർ കൊരട്ടി ലാൻഡ് ക്ലബിന് സമീപത്തുനിന്നും രണ്ടാം പ്രതിയായ ഷഫ്‌നയെ വീട്ടിൽനിന്നുമാണ് പൊലീസ് പിടികൂടിയത്.

വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനി അജിത നൽകിയ പരാതിയിലാണ് അറസ്റ്റ്. നിലമ്പൂരിൽ പ്ലാനറ്റ് ആൻഡ് ടൂർസ് എന്ന സ്ഥാപനം നടത്തുന്ന ഷഫ്‌നയും സ്ഥാപനത്തിലെ ജീവനക്കാരനായ ഷഫീഖുമാണ് കേസിലെ പ്രതികൾ.

ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് അജിതയും ഭർത്താവ് അലക്സും ഉൾപ്പെടെയുള്ളവരിൽനിന്ന് പലപ്പോഴായി 15 ലക്ഷത്തി 80,000 രൂപയും ബന്ധുവിൽനിന്ന് 5 ലക്ഷത്തി 40,000 രൂപയും തട്ടിയെടുത്തെന്നാണ് പരാതി.

ഓസ്ട്രേലിയയിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് ഒരാൾക്ക് 7 ലക്ഷത്തി 90,000 രൂപ വീതം ആവശ്യപ്പെട്ടതിനെ തുടർന്ന് ബാങ്ക് മുഖേന പണം കൈമാറിയെന്നാണ് അജിത പൊലീസിന് നൽകിയ മൊഴി. ബന്ധുവിൽനിന്ന് ലഭിച്ച ഫോൺ നമ്പർ വഴിയാണ് പ്രതികളുമായി ബന്ധപ്പെട്ടത്.

പിന്നീട് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് മറ്റൊരു വനിതയിൽനിന്നും ഇതേ സംഘം അഞ്ചു ലക്ഷത്തിലേറെ രൂപ കൈപ്പറ്റിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഈ മാസം പത്തിന് പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സമാനമായ മറ്റൊരു കേസിൽ ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതിന് തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ ആറിന് അറസ്റ്റ് ചെയ്തിരുന്നു.

വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

spot_img

Related news

കുമളിയിൽ വനംമന്ത്രി പങ്കെടുത്ത വന്യജീവി വാരാഘോഷ പന്തൽ തകർന്നുവീണു; രണ്ട് പൊലീസുകാർക്ക് പരുക്ക്

ഇടുക്കി: കുമളിയില്‍ വനംമന്ത്രി പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നുവീണ് അപകടം. വന്യജീവി...

പറവൂർ കൈതാരത്ത് ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

പറവൂർ: കൈതാരം നോർത്തിൽ ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി...

പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതി; ഗുരുസ്വാമി അറസ്റ്റിൽ

പത്തനംതിട്ട: പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഹിന്ദു സന്യാസി ഗുരുസ്വാമിയെ...

നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലറി കവർച്ചാശ്രമം; രണ്ടാം പ്രതിയും പിടിയിൽ

തൃശൂർ: വടക്കേക്കാട് നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലറിയിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ...

ഓപ്പറേഷൻ തൂഫാൻ: ലഹരിക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ...