സൂര്യോദയവും സൂര്യാസ്തമയവും ഇനി കൊടികുത്തിമലയിൽ നിന്ന് ആസ്വദിക്കാം

മലപ്പുറം: പുലരിയുടെ ആദ്യ വെളിച്ചവും സായാഹ്നത്തിലെ ആകാശത്തിന്റെ വർണപ്പകിട്ടും മലമുകളിൽ നിന്ന് ആസ്വദിക്കാൻ ഇനി കൊടികുത്തിമലയിലേക്കും പോകാം. സഞ്ചാരികൾക്കായി സൂര്യോദയവും സൂര്യാസ്തമയവും കാണാനുള്ള സൗകര്യം ഒരുക്കി കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെ പ്രവേശന സമയം പുനഃക്രമീകരിച്ചു.

ഗാന്ധിജയന്തി ദിനത്തിൽ പുതിയ സമയക്രമത്തിന് തുടക്കമായി. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം രണ്ടായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊടികുത്തിമല മലപ്പുറത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. മലമുകളിലെ കുളിർക്കാറ്റും പച്ചപ്പും ചുറ്റുമുള്ള മലനിരകളുടെ കാഴ്ചയും വാച്ച് ടവറിൽ നിന്നുള്ള വിശാലമായ ദൃശ്യങ്ങളുമാണ് പ്രധാന ആകർഷണങ്ങൾ.

പുതിയ സമയക്രമം നിലവിൽ വന്നതോടെ പുലർച്ചെ എത്തുന്നവർക്ക് സൂര്യോദയവും വൈകീട്ട് എത്തുന്നവർക്ക് സൂര്യാസ്തമയവും മലമുകളിൽ നിന്ന് ആസ്വദിക്കാം.

പുലർച്ചെ ഒന്നര മുതൽ വൈകിട്ട് ആറര വരെ ടിക്കറ്റ് എടുത്ത് പ്രവേശനം അനുവദിക്കും. സൂര്യാസ്തമയം കണ്ട ശേഷം രാത്രി ഏഴരയോടെ സന്ദർശകർ മലയിൽ നിന്ന് പുറത്തിറങ്ങണം. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പ്രവേശനം അനുവദിക്കും.

നേരത്തെ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയായിരുന്നു പ്രവേശന സമയം. സഞ്ചാരികൾക്ക് കൂടുതൽ പ്രയോജനപ്പെടുന്ന തരത്തിലാണ് സമയം പുനഃക്രമീകരിച്ചത്.

പുതിയ സംവിധാനം കൊടികുത്തിമലയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്രകൃതിയുടെ വ്യത്യസ്ത ഭാവങ്ങൾ ഒരേ ദിവസം ആസ്വദിക്കാനാകുന്ന ഇടമെന്ന നിലയിൽ കൊടികുത്തിമലയുടെ ടൂറിസം സാധ്യതകൾ കൂടുതൽ വിപുലപ്പെടുത്താനും പുതിയ സമയക്രമം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

spot_img

Related news

നിലമ്പൂരിൽ വൻതോതിൽ വനവൃക്ഷങ്ങൾ വെട്ടിക്കടത്തി

മലപ്പുറം: നിലമ്പൂർ വനമേഖലയിലെ മുത്തപ്പൻകുന്നിൽ വൻതോതിൽ വനവൃക്ഷങ്ങൾ വെട്ടിക്കടത്തിയതായി കണ്ടെത്തൽ. കാഞ്ഞിരപ്പുഴ...

പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് കടൽ അസാധാരണമായി പിന്മാറി; തീരദേശത്ത് ആശങ്ക ശക്തം

മലപ്പുറം: കടൽ വീണ്ടും അസാധാരണമായി പിന്മാറിയതോടെ പരപ്പനങ്ങാടി പുത്തൻകടപ്പുറം തീരത്ത് ആശങ്ക....

പകൽസമയത്ത് അപൂർവമായി പുറത്തുകാണപ്പെടുന്ന ചെവിയൻ മൂങ്ങ നിലമ്പൂരിൽ ക്യാമറയിൽ പതിഞ്ഞു

മലപ്പുറം: പകൽസമയത്ത് അപൂർവമായി മാത്രം പുറത്തുകാണപ്പെടുന്ന ചെവിയൻ മൂങ്ങ നിലമ്പൂരിൽ വന്യജീവി...

താനൂരിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താനൂരിൽ കോളജ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട്ടൂർ മായിൻ...

രണ്ടുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ മത്തങ്ങക്കുരു വിജയകരമായി നീക്കം ചെയ്ത് കോട്ടക്കൽ ആസ്റ്റർ മിംസ് ഡോക്ടർമാർ

കോട്ടക്കൽ: രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ തറച്ചുനിന്ന മത്തങ്ങക്കുരു അടിയന്തര ചികിത്സയിലൂടെ...