മുല്ലപ്പെരിയാറിൽ മഴയ്ക്കായി തമിഴ്നാട് കർഷകരുടെ പ്രാർത്ഥന

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തേനി ജില്ലയിലും മഴ ലഭിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ കർഷകരുടെ പ്രത്യേക പ്രാർത്ഥന.

തേനി ജില്ലയിലെ വീരപാണ്ടി ഗൗമാരിയമ്മൻ ക്ഷേത്രത്തിൽ കർഷകർ വരുണപൂജയും യാഗവും നടത്തി. കമ്പം വാലി വാട്ടർ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.

തേനി, മധുര, ഡിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളുടെ പ്രധാന ജലസ്രോതസ്സായ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ആവശ്യത്തിന് മഴ ലഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.85 അടിയാണ്.

കഴിഞ്ഞ ജൂലൈയിലും മുല്ലപ്പെരിയാർ മേഖലയിൽ മഴ ലഭിക്കാനും കൃഷിക്ക് ആവശ്യമായ വെള്ളം ഉറപ്പാക്കാനുമായി തമിഴ്നാട്ടിലെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന നടത്തിയിരുന്നു. അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടുന്ന തേക്കടിയിലെ ഷട്ടറിന് സമീപമായിരുന്നു അന്നത്തെ പ്രാർത്ഥന.

spot_img

Related news

ഇന്ത്യ–ബ്രസീൽ ഫുട്ബോൾ പോരാട്ടം ഇന്ന്

കൊൽക്കത്ത: ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഇന്ത്യ–ബ്രസീൽ പോരാട്ടത്തിന് ഇന്ന് കൊൽക്കത്തയിൽ കിക്കോഫ്....

മരുന്ന് നിർമ്മാണ ശാലയിൽ ബോയിലർ പൊട്ടിത്തെറിച്ചു; അഞ്ച് തൊഴിലാളികൾ മരിച്ചു

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ മരുന്ന് നിർമ്മാണ ശാലയിൽ ബോയിലർ പൊട്ടിത്തെറിച്ച്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ പ്രതിപക്ഷ യുവജന-വിദ്യാർഥി മാർച്ച് തടഞ്ഞു

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധം...

ഇന്ന് ഗാന്ധിജയന്തി: ലോകത്തിന് അഹിംസയുടെ സന്ദേശം പകർന്ന മഹാത്മാവിന്റെ 157-ാം ജന്മവാർഷികം

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികദിനമാണ് ഇന്ന്. സത്യവും അഹിംസയും ആയുധമാക്കി ബ്രിട്ടീഷ്...

വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വീണ്ടും വർധന

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 62 രൂപ...