സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ വലിയ മഴക്കുറവ്; തുലാവർഷത്തിൽ പ്രതീക്ഷയെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ വലിയ മഴക്കുറവ് രേഖപ്പെടുത്തി. 2001ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച നാലാമത്തെ കാലവർഷമാണ് ഇത്തവണ കടന്നുപോയത്. ആകെ 1446.5 മില്ലിമീറ്റർ മഴ മാത്രമാണ് കേരളത്തിൽ ലഭിച്ചത്.

കഴിഞ്ഞ 125 വർഷത്തിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ഏഴാമത്തെ വർഷം കൂടിയാണിത്. കാലവർഷത്തിൽ മഴക്കുറവ് രൂക്ഷമായതോടെ വരാനിരിക്കുന്ന തുലാവർഷത്തിലാണ് കേരളത്തിന്റെ പ്രതീക്ഷ. തുലാവർഷത്തിൽ സാധാരണ നിലയിലുള്ള മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അതേസമയം, സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഒക്ടോബർ രണ്ടിന് ഇടുക്കിയിലും ഒക്ടോബർ നാലിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

ഒക്ടോബർ ഒന്ന് മുതൽ രണ്ട് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ മൂന്ന്, നാല് തീയതികളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

spot_img

Related news

കെ.എസ്.ആർ.ടി.സി ബസിൽ മക്കളുടെ ഒന്നാം പിറന്നാൾ; ആഘോഷം വേറിട്ടതാക്കി അനുരാജ്–പ്രിയ ദമ്പതികൾ

മക്കളുടെ ഒന്നാം പിറന്നാൾ എന്നും ഓർമയിൽ നിൽക്കുന്ന ആഘോഷമാക്കാൻ വേറിട്ട വഴിയൊരുക്കിയിരിക്കുകയാണ്...

ബസ് തടഞ്ഞുള്ള പ്രതിഷേധം: ഡ്രൈവര്‍ക്കെതിരെയും ബസ് തടഞ്ഞവര്‍ക്കെതിരെയും കേസ്

കൊച്ചി ഇടപ്പള്ളിയിൽ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ...

കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് നാല് വർഷം

കോടിയേരി ബാലകൃഷ്ണന്‍ വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് നാല് വര്‍ഷം. മികച്ച സംഘാടകനെന്ന...

തൃശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; അഞ്ച് പേർ അറസ്റ്റിൽ

തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി....

പാക് പൗരയായ ഭാര്യയ്ക്ക് വിസ നൽകാൻ ഉത്തരവിടാനാകില്ല; ദമ്പതികളുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: പാക്കിസ്ഥാൻ പൗരയായ ഭാര്യയ്ക്ക് ഇന്ത്യയിലെത്താൻ വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസരം അനുവദിക്കണമെന്നാവശ്യപ്പെട്ട്...