പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊച്ചി: പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. ഒഡീഷ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ, ഗോബർദ്ദൻ നിയാൽ, ഗജീന്ദ്ര റാണ എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് സംഘവും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങിയ സംഘം ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പെരുമ്പാവൂരിലേക്ക് പോകുന്നതിനായി ട്രാൻസ്പോർട്ട് ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3,000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങി ഇവിടെ പത്തിരട്ടി വിലയ്ക്ക് വിൽപ്പന നടത്തിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. അതിഥി തൊഴിലാളികൾക്കിടയിലായിരുന്നു പ്രധാനമായും വിൽപ്പനയെന്നും പൊലീസ് പറഞ്ഞു.

കുറച്ചുനാളായി സംഘം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഡാൻസാഫ് സംഘത്തിന് പുറമെ ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി. ബിനുകുമാർ, ആലുവ സി.ഐ പി.എം. ഷെമീർ, എസ്.ഐ രഞ്ജിത് മാത്യു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

spot_img

Related news

സംസ്ഥാനത്ത് 38 തദ്ദേശ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ഉച്ചയ്ക്ക് ഒരു മണിവരെ 38 ശതമാനം പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക്...

‘തൂഫാൻ’ രണ്ടാം ഘട്ടത്തിലേക്ക്; വാർഡുകൾ തോറും ജനജാഗ്രത സമിതികൾ രൂപീകരിക്കും

മലപ്പുറം: ലഹരിക്കെതിരായ ആഭ്യന്തര വകുപ്പിന്റെ ‘തൂഫാൻ ദ നാർകോ ഹണ്ട്’ രണ്ടാം...

സ്ഥലം എഴുതിനൽകിയില്ലെന്ന വിരോധത്തിൽ അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് മകൾ

കൊല്ലം: സ്ഥലം എഴുതി നല്‍കത്തനിനെ തുടര്‍ന്ന് അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം...

മികച്ച പ്രവർത്തനങ്ങൾ; പൊലീസിനും പൊതുജനങ്ങൾക്കും ആദരം

പൊലീസിന്റെയും പൊതുജനങ്ങളുടെയും മികച്ച ഇടപെടലുകൾക്ക് ആദരവുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്....

23 ദിവസത്തിന് ശേഷം കറ്റാനം സെന്റ് സ്റ്റീഫൻസ് സ്കൂളിൽ ക്ലാസുകൾ പുനരാരംഭിക്കുന്നു

ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽ.പി സ്കൂളിൽ 23 ദിവസത്തിന് ശേഷം...