ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വിവിധ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടം

ഉത്തരേന്ത്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. ഉത്തർപ്രദേശിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം 56 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. അമ്പതോളം പേർക്ക് പരിക്കേറ്റു. മൂന്ന് ദിവസത്തിനിടെ വിവിധ ജില്ലകളിലായി 2,254 വീടുകൾ തകർന്നു. 17,000ത്തിലധികം പേരെ ദുരിതബാധിത മേഖലകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായും അധികൃതർ അറിയിച്ചു.

ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 45.1 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ട മഴയേക്കാൾ വലിയ തോതിൽ മഴ ലഭിച്ചതാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയത്. നദികളിലെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്.

ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ദുരിതബാധിതർക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.

അതിനിടെ, ഒഡീഷയിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ഛത്തീസ്ഗഡിൽ ദേശീയപാതകളിൽ വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു. ബസ്തർ മേഖലയിൽ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേരെ വ്യോമസേന എയർലിഫ്റ്റ് ചെയ്തു.

അതേസമയം, കേദാർനാഥിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള തീർഥാടകരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ നാല് മണിയോടെ സംഘം സീതാപൂരിലെത്തി. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സഹായത്തോടെയാണ് ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്.

കേദാർനാഥ് സന്ദർശിച്ച് കാൽനടയായി മടങ്ങുന്നതിനിടെയാണ് സംഘത്തിന് മണ്ണിടിച്ചിൽ നേരിടേണ്ടിവന്നത്. 55 പേരടങ്ങുന്ന സംഘത്തിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു.

spot_img

Related news

തമിഴ്നാട്ടിൽ ‘തായ്മാമൻ തങ്കമോതിരം’ പദ്ധതിക്ക് ഇന്ന് തുടക്കം; സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണമോതിരവും ബേബി കിറ്റും

മധുര: തമിഴ്നാട് സർക്കാറിന്റെ അഭിമാനപദ്ധതിയായ ‘തായ്മാമൻ തങ്കമോതിരം’ പദ്ധതിക്ക് ഇന്ന് തുടക്കം....

നന്ദിനി പാൽ വില ലിറ്ററിന് അഞ്ച് രൂപ വരെ വർധിപ്പിച്ചേക്കും; അന്തിമ തീരുമാനം ഇന്ന്

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാലിന് വില വർധിപ്പിച്ചേക്കും. ലിറ്ററിന്...

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; ഛത്തീസ്ഗഢിൽ പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡുകൾ

മതപരിവർത്തനം ആരോപിച്ചുള്ള ന്യൂനപക്ഷ പീഡനവും സംഘർഷവും വർധിക്കുന്ന സാഹചര്യത്തിൽ ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ...