പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയതായി പരാതി; പുതിയ ഫ്രീസറുകൾ സ്ഥാപിക്കാൻ നഗരസഭയുടെ നടപടി

പറവൂർ: താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയെന്ന പരാതിയെ തുടർന്ന് പുതിയ ഫ്രീസറുകൾ സ്ഥാപിക്കാൻ നഗരസഭ നടപടി തുടങ്ങി. നിലവിൽ ഒരേസമയം നാല് മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന ഒരു ഫ്രീസറും ഒരു മൊബൈൽ ഫ്രീസറുമാണ് ആശുപത്രിയിലുള്ളത്. ഇവയിൽ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങൾ അഴുകിയെന്ന പരാതിയാണ് ഉയർന്നത്.

15 വർഷത്തിലേറെ പഴക്കമുള്ള ഫ്രീസറുകൾക്ക് ഇടയ്ക്കിടെ തകരാറുകൾ സംഭവിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പരാതിയെ തുടർന്ന് ചേർന്ന അടിയന്തര എച്ച്എംസി യോഗത്തിൽ പുതിയ ഫ്രീസറുകൾ വാങ്ങുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി പഞ്ഞിക്കാരൻ അറിയിച്ചു.

അതേസമയം, മൃതദേഹം നേരത്തെ തന്നെ പഴക്കമുള്ളതായിരുന്നുവെന്ന ആരോപണം ബന്ധുക്കൾ നിഷേധിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് മരണം സംഭവിച്ചതെന്നും തുടർന്ന് മൃതദേഹം ആശുപത്രിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയപ്പോഴാണ് മൃതദേഹത്തിൽ അഴുകൽ സംഭവിച്ചതായി സർജൻ അറിയിച്ചതെന്നും ബന്ധുക്കൾ വ്യക്തമാക്കി.

എന്നാൽ, മോർച്ചറി ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മൂന്ന് ദിവസം പഴക്കമുള്ള അവസ്ഥയിലായിരുന്നു മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ എത്തിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

പറവൂർ, വൈപ്പിൻ മേഖലകളിൽ മുങ്ങിമരണം ഉൾപ്പെടെയുള്ള അസ്വാഭാവിക മരണങ്ങളിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ സാധാരണയായി പറവൂർ താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിലാണ് എത്തിക്കുന്നത്. പൊലീസ് നിർദേശപ്രകാരം എത്തിക്കുന്ന മൃതദേഹങ്ങളുടെ പഴക്കം സാധാരണയായി മുൻകൂട്ടി പരിശോധിക്കാറില്ലെന്നും അധികൃതർ പറഞ്ഞു. എന്നാൽ പൊതുജനങ്ങൾ നേരിട്ട് മൃതദേഹവുമായി എത്തുമ്പോൾ ആവശ്യമായ വിവരങ്ങൾ പരിശോധിക്കാറുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

spot_img

Related news

റെക്കോർഡ് വിൽപ്പനയുമായി തിരുവോണം ബമ്പർ; ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിൽ

തിരുവോണം ബമ്പറിന് റെക്കോർഡ് വിൽപ്പന. അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്ന ആദ്യ...

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്ച; 15കാരന് നൽകിയത് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് മരുന്ന്

കാസർകോട്: പൈവളിഗെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് 15കാരന് കാലാവധി കഴിഞ്ഞ...

എൻ.സി.പി.-എസ്സും കോൺഗ്രസ്-എസ്സും ലയിച്ചു; പുതിയ പാർട്ടി ‘സി.എസ്.പി’ പ്രഖ്യാപിച്ച് എ.കെ. ശശീന്ദ്രൻ

കൊച്ചി: എന്‍സിപി എസും കോണ്‍ഗ്രസ് എസും സംയോജിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു....

കഞ്ചാവ് വിൽപ്പന: വൈത്തിരിയിൽ 54കാരൻ പിടിയിൽ

കൽപ്പറ്റ: വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നയാൾ...

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി പ്രതിസന്ധി; ശസ്ത്രക്രിയകൾ നിർത്തിവെക്കാൻ നിർദേശം

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസ്സം. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് നേരത്തെ...