സ്വകാര്യ ബസിന് തീപിടിച്ച് ഒമ്പത് മരണം; നിരവധി പേർക്ക് പൊള്ളലേറ്റു

നോയിഡ: യമുന എക്സ്പ്രസ് വേയിൽ സ്വകാര്യ ബസിന് തീപിടിച്ച് ഒമ്പത് യാത്രക്കാർ മരിച്ചു. ഡൽഹിയിൽ നിന്ന് മഹോബയിലേക്ക് പോവുകയായിരുന്ന രാജ് കൽപ്പന ട്രാവൽസിന്റെ ബസിനാണ് ബുധനാഴ്ച രാത്രി തീപിടിച്ചത്. നിരവധി യാത്രക്കാർക്ക് പൊള്ളലേറ്റു. ഇവരെ ജെവാറിലെ കൈലാഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യമുന എക്സ്പ്രസ് വേയിൽ 33-ാം കിലോമീറ്ററിന് സമീപം രാത്രി 11.30ഓടെയായിരുന്നു അപകടം. ബസിൽ 35ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം.

ഡ്രൈവറുടെ ക്യാബിനിൽ നിന്ന് കത്തുന്ന ഗന്ധം അനുഭവപ്പെട്ടതായി യാത്രക്കാർ പറഞ്ഞിരുന്നു. ഇക്കാര്യം ഡ്രൈവറെയും കണ്ടക്ടറെയും അറിയിച്ചെങ്കിലും ബസ് നിർത്തുകയോ ഗന്ധത്തിന്റെ ഉറവിടം പരിശോധിക്കുകയോ ചെയ്തില്ലെന്നാണ് യാത്രക്കാർ പറയുന്നത്.

തുടർന്ന് ഡ്രൈവർ സീറ്റിന് സമീപം തീജ്വാല ഉയരുകയും നിമിഷങ്ങൾക്കകം ബസിനുള്ളിലേക്ക് തീ പടരുകയുമായിരുന്നു. ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നതിനാൽ രക്ഷപ്പെടാൻ ഏറെ ബുദ്ധിമുട്ടി. ചിലർ ജനൽച്ചില്ലുകൾ തകർത്ത് പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_img

Related news

കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ ഗുജറാത്തിലെ വൻതാര വൈൽഡ് ലൈഫ് റെസ്ക്യൂ സെന്റർ സന്ദർശിച്ചു

ജാംനഗർ: ഗുജറാത്തിലെ വൻതാര വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് കൺസർവേഷൻ സെന്റർ...

ഷോർട്ട് ഫിലിം വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെന്ന് പരാതി; നടി അറസ്റ്റിൽ

ചെന്നൈ: ഷോർട്ട് ഫിലിം നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് അഞ്ച്...

തമിഴ്നാട്ടിൽ 17കാരിയെ സഹോദരിയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി കനാലിൽ തള്ളി; രണ്ടുപേർ കസ്റ്റഡിയിൽ

കരൂർ: തമിഴ്നാട്ടിലെ കരൂരിൽ 17കാരിയെ സഹോദരിയും സഹോദരിയുടെ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതായി...

അനിൽ അംബാനിക്കെതിരെ സി.ബി.ഐ കേസെടുത്തു; എൽ.ഐ.സിക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തൽ

ദില്ലി: അനിൽ അംബാനിക്കെതിനെ കേസെടുത്ത് സിബിഐ. എൽഐസിക്ക് 2,684 കോടി രൂപയുടെ...