ഷോർട്ട് ഫിലിം വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെന്ന് പരാതി; നടി അറസ്റ്റിൽ

ചെന്നൈ: ഷോർട്ട് ഫിലിം നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ നടി വർഷിണി വെങ്കട്ട് അറസ്റ്റിൽ. ചെന്നൈ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്.

ഷോർട്ട് ഫിലിം നിർമ്മിക്കാമെന്ന വാഗ്ദാനത്തിൽ യുവാവ് വർഷിണിക്ക് അഞ്ച് ലക്ഷം രൂപ നൽകിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പിന്നീട് സിനിമയുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ഉണ്ടായില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി 50,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും തട്ടിയെടുത്തതായും പൊലീസ് പറയുന്നു.

വഞ്ചന, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി വർഷിണിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. തുടർന്നാണ് വർഷിണിയെ അറസ്റ്റ് ചെയ്തത്.

spot_img

Related news

കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ ഗുജറാത്തിലെ വൻതാര വൈൽഡ് ലൈഫ് റെസ്ക്യൂ സെന്റർ സന്ദർശിച്ചു

ജാംനഗർ: ഗുജറാത്തിലെ വൻതാര വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് കൺസർവേഷൻ സെന്റർ...

സ്വകാര്യ ബസിന് തീപിടിച്ച് ഒമ്പത് മരണം; നിരവധി പേർക്ക് പൊള്ളലേറ്റു

നോയിഡ: യമുന എക്സ്പ്രസ് വേയിൽ സ്വകാര്യ ബസിന് തീപിടിച്ച് ഒമ്പത് യാത്രക്കാർ...

തമിഴ്നാട്ടിൽ 17കാരിയെ സഹോദരിയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി കനാലിൽ തള്ളി; രണ്ടുപേർ കസ്റ്റഡിയിൽ

കരൂർ: തമിഴ്നാട്ടിലെ കരൂരിൽ 17കാരിയെ സഹോദരിയും സഹോദരിയുടെ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതായി...

അനിൽ അംബാനിക്കെതിരെ സി.ബി.ഐ കേസെടുത്തു; എൽ.ഐ.സിക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തൽ

ദില്ലി: അനിൽ അംബാനിക്കെതിനെ കേസെടുത്ത് സിബിഐ. എൽഐസിക്ക് 2,684 കോടി രൂപയുടെ...