അബ്‌കാരി കേസ്; ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി: അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചെന്ന കേസിലാണ് ആന്റോ റിമാൻഡിലായിരുന്നത്. മാനന്തവാടി ജില്ലാ ജയിലിൽ കഴിയുകയായിരുന്നു.

നേരത്തെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

അതേസമയം, മദ്യം പിടികൂടിയ വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നും കേസിൽ ഗൂഢാലോചനയുണ്ടെന്നും ആന്റോ അഗസ്റ്റിൻ വാദിച്ചിരുന്നു. എന്നാൽ വീട് സംബന്ധിച്ച ഉടമസ്ഥാവകാശവും ഉപയോഗരീതിയും വ്യക്തമാക്കുന്ന രേഖകൾ എക്‌സൈസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

ആന്റോയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 138 കുപ്പികളിലായി 67 ലിറ്റർ മദ്യമാണ് പിടികൂടിയത്. പിടിച്ചെടുത്തതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്‌സൈസ് റിപ്പോർട്ട്. വീട്ടിലെ 22 സി.സി.ടി.വി. ക്യാമറകളുടെ ദൃശ്യങ്ങൾ ലഭ്യമല്ലെന്നും ഡി.വി.ആർ മാറ്റിയ നിലയിലാണെന്നും എക്‌സൈസ് കോടതിയെ അറിയിച്ചിരുന്നു.

spot_img

Related news

മാസപ്പടി കേസിൽ അന്വേഷണ പ്രഖ്യാപനം; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ

തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ അന്വേഷണത്തിനൊരുങ്ങുന്നതിൽ പ്രതികരണവുമായി...

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ പരിശോധിക്കും

തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (CDIT)യിൽ വിജിലൻസ്...

സിഎംആര്‍എല്‍-എക്‌സാലോജിക് വിവാദം: ഇ ഡി ശുപാര്‍ശയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ നിര്‍ണായക വഴിത്തിരിവ്....

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി കോടതി; വിചാരണ ഒക്ടോബർ 15-ന്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊലക്കേസിൽ പ്രതികളുടെ രഹസ്യ...

വാക്കുതർക്കത്തിനിടയിൽ ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊന്നു, ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു. കൊടുവായൂര്‍...