ഗുരുവായൂരിൽ ഇനി അസമയത്ത് അലഞ്ഞുതിരിഞ്ഞാൽ പൊലീസിന്റെ പിടിവീഴും

തൃശൂർ: ഗുരുവായൂരിൽ രാത്രി അസമയത്ത് അലഞ്ഞുതിരിയുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക പട്രോളിംഗ് സംഘം പ്രവർത്തനം തുടങ്ങി. ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കുക ലക്ഷ്യമിട്ട് ടെമ്പിൾ പൊലീസ് സ്ട്രേഞ്ചർ പട്രോൾ ടീമിനാണ് രൂപം നൽകിയത്.

രാത്രി പത്ത് മുതൽ പന്ത്രണ്ട് വരെയാണ് പ്രധാന പരിശോധന. തെരുവിൽ കഴിയുന്നവരുടെയും അപരിചിതരുടെയും പേരും മറ്റ് വിവരങ്ങളും ഫോട്ടോയും ശേഖരിക്കും. പരിശോധനയിൽ കണ്ടെത്തുന്നവരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് തുടർനടപടി.

കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വീട് വിട്ട് തെരുവിൽ കഴിയുന്നവരെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കാനും സംരക്ഷണം ആവശ്യമുള്ളവരെ സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹായത്തോടെ പുനരധിവസിപ്പിക്കാനും നടപടിയുണ്ടാകും.

ദേവസ്വം സുരക്ഷാ ജീവനക്കാരെയും ജനമൈത്രി സമിതി പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് പട്രോളിംഗ്. ഒരു സംഘത്തിൽ എസ്.ഐ. ഉൾപ്പെടെ മൂന്ന് പൊലീസുകാരും രണ്ട് പൊതുജന പ്രതിനിധികളുമുണ്ടാകും. ക്ഷേത്രനഗരിയുടെ സുരക്ഷ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് ഗുരുവായൂർ എ.സി.പി. എം. സുരേന്ദ്രൻ പറഞ്ഞു.

spot_img

Related news

മാസപ്പടി കേസിൽ അന്വേഷണ പ്രഖ്യാപനം; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ

തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ അന്വേഷണത്തിനൊരുങ്ങുന്നതിൽ പ്രതികരണവുമായി...

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ പരിശോധിക്കും

തിരുവനന്തപുരം: സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (CDIT)യിൽ വിജിലൻസ്...

സിഎംആര്‍എല്‍-എക്‌സാലോജിക് വിവാദം: ഇ ഡി ശുപാര്‍ശയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ നിര്‍ണായക വഴിത്തിരിവ്....

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി കോടതി; വിചാരണ ഒക്ടോബർ 15-ന്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊലക്കേസിൽ പ്രതികളുടെ രഹസ്യ...

വാക്കുതർക്കത്തിനിടയിൽ ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊന്നു, ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു. കൊടുവായൂര്‍...