പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം അഞ്ചായി

മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം അഞ്ചായി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ് കുട്ടി, മാങ്ങാടൻ അനസ്, കരുവാരകുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ്,ടി.കെ. കോളനി സ്വദേശി സജിത എന്നിവരെയാണ് നേരത്തെ കാണാതായത്. ഇതിൽ സജിതയ്ക്കായാണ് ഇനി തിരച്ചിൽ തുടരുന്നത്.

മലവെള്ളപ്പാച്ചിലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മിർഷാദ് പ്രതികരിച്ചു. മൂന്ന് പേർ പാറയിൽ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തിയതെന്ന് മിർഷാദ് പറഞ്ഞു. രണ്ട് പേർക്ക് ഫോൺ വന്നതിനെ തുടർന്ന് മാറിനിന്നിരുന്നു. താനടക്കമുള്ളവർ വെള്ളത്തിൽപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടസ്ഥലം മന്ത്രി എ.പി. അനിൽകുമാർ സന്ദർശിച്ചു.

അതിനിടെ, ഇന്നലെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്ത് ഒമ്പത് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇടുക്കി വട്ടവടയിലും കോട്ടയം പൂഞ്ഞാറിന് സമീപവും മണ്ണിടിച്ചിലും കൽക്കെട്ട് തകർന്നുവീണുമാണ് നാല് പേർ മരിച്ചത്.

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

തുടർച്ചയായ മഴയിൽ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലും പ്രത്യേക ജാഗ്രത നിർദേശമുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിലും ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.

spot_img

Related news

കോട്ടക്കൽ നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘സ്റ്റെപ്സ്’ അവലോകന യോഗം വെള്ളിയാഴ്ച

വളാഞ്ചേരി: കോട്ടക്കൽ നിയോജക മണ്ഡലത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ...

മലപ്പുറത്ത് യു.ഡി.എഫിന് തിരിച്ചടി; മുസ്ലിം ലീഗ് വിട്ട് 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

മലപ്പുറം: എടപ്പാൾ മാണൂരിൽ മുസ്ലിം ലീഗ് വിട്ട് 20 യുവാക്കൾ സിപിഐഎമ്മിൽ...

മലപ്പുറത്ത് സ്കൂൾ കായികമേളയുടെ പവലിയൻ തകർത്ത നിലയിൽ

മലപ്പുറം: സ്കൂൾ വിദ്യാർത്ഥികളുടെ കായികമേളയ്ക്ക് ഒരുക്കിയ സൗകര്യങ്ങൾ തകർത്തെന്ന് പരാതി. മലപ്പുറം...

മുന്നറിയിപ്പുകളില്ലാതെ തുറന്നു; കോട്ടക്കലിലെ അപകടക്കെണിയായ എക്‌സിറ്റും എൻട്രിയും പൂട്ടി പൊലീസ്

കോട്ടക്കൽ: അപകടങ്ങൾ തുടർക്കഥയായതോടെ ഏറെ കൊട്ടിയാഘോഷിച്ച് തുറന്ന എക്‌സിറ്റും എൻട്രിയും താത്ക്കാലികമായി...