മലപ്പുറത്ത് യു.ഡി.എഫിന് തിരിച്ചടി; മുസ്ലിം ലീഗ് വിട്ട് 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

മലപ്പുറം: എടപ്പാൾ മാണൂരിൽ മുസ്ലിം ലീഗ് വിട്ട് 20 യുവാക്കൾ സിപിഐഎമ്മിൽ ചേർന്നു. ലീഗിൻ്റെയും കോൺഗ്രസിൻ്റെയും വർഗീയ നിലപാടിൽ പ്രതിഷേധിച്ചാണ് സിപിഐഎമ്മിന്റെ ഭാഗമായതെന്ന് യുവാക്കൾ വ്യക്തമാക്കി. മുൻ MSF, KSU, യൂത്ത് ലീഗ് നേതാക്കളും പ്രവർത്തകരും ആണ് ഇടതു പക്ഷത്തിന്റെ ഭാഗമായത്.

മാണൂരില്‍ സിപിഐ എം ജില്ലാ സെക്രട്ടറി വി.പി. അനില്‍ യുവാക്കളെ സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് ലീഗിന്റെ ഭാഗമായിരുന്ന യുവാക്കൾ സിപിഐഎമ്മിൽ ചേർന്നത്. കോൺഗ്രസിന്റെയും ലീഗിന്റെയും വർഗീയ നിലപാടുകൾക്കെതിരെയാണ് തങ്ങൾ പാർട്ടി വിടുന്നതെന്നാണ് 20 യുവാക്കളും പറഞ്ഞത്.

spot_img

Related news

മലപ്പുറത്ത് സ്കൂൾ കായികമേളയുടെ പവലിയൻ തകർത്ത നിലയിൽ

മലപ്പുറം: സ്കൂൾ വിദ്യാർത്ഥികളുടെ കായികമേളയ്ക്ക് ഒരുക്കിയ സൗകര്യങ്ങൾ തകർത്തെന്ന് പരാതി. മലപ്പുറം...

മുന്നറിയിപ്പുകളില്ലാതെ തുറന്നു; കോട്ടക്കലിലെ അപകടക്കെണിയായ എക്‌സിറ്റും എൻട്രിയും പൂട്ടി പൊലീസ്

കോട്ടക്കൽ: അപകടങ്ങൾ തുടർക്കഥയായതോടെ ഏറെ കൊട്ടിയാഘോഷിച്ച് തുറന്ന എക്‌സിറ്റും എൻട്രിയും താത്ക്കാലികമായി...

ഫിനിഷിങ് പോയിന്റിന് തൊട്ടുമുമ്പ് ജീവൻ പൊലിഞ്ഞു; ലഹരി വിരുദ്ധ മാരത്തണിനിടയിൽ കായിക അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: വള്ളിക്കുന്നില്‍ മാരത്തണ്‍ ഓട്ടത്തിനിടെ കായിക അധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു....